Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സയൻഷ്യ - 25 സംഗമവും യാത്രയപ്പ് സമ്മേളനവും വൈവിധ്യങ്ങളുടെ ചടങ്ങുകളാൽ വർണ്ണാഭമായി.

06 Apr 2025 20:44 IST

UNNICHEKKU .M

Share News :


എം.ഉണ്ണിച്ചേക്കു .

മുക്കം: ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിലെ 2000 മുതൽ 2025 വരെയുള്ള സയൻസ് ബാച്ചുകളുടെ സംഗമവും സർവ്വീസ്സിൽ നിന്ന് പിരിയുന്നവർക്കായുള്ള യാത്രയപ്പ് സമ്മേളവും വൈവിധ്യങ്ങളാൽ വർണ്ണാഭമായി. സയൻഷ്യയുടെ ഉദ്ഘാടനം ലിൻ്റോ ജോസഫ് എം.എൽ എ ഉദ്ഘാടനം ചെയ്തു. കലാലയങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികളുടെ സംഭാവനകൾ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിൽ കാഥലായ പങ്കാളിത്വമാണ് നിർവ്വഹിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇക്കാര്യമാണ് സർക്കാറിൻ്റെ കാഴിച്ചപ്പാടും. ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ മാനേജ്മെമെൻ്റ് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നുണ്ട്. ജീവിതത്തിൽ ഏറ്റവും സന്തോഷിക്കാനും ഓർമ്മിക്കാനുള്ള നിമിഷങ്ങളാണ് പൂർവ്വ വിദ്യാർത്ഥി സംഗമം. ഡിജിറ്റൽ വരവോടെ കുട്ടികൾക്ക് കളിചിരിയുടെ ആനന്ദം നഷ്ടപ്പെട്ട് കൊണ്ടിരിക്കയാണ്. പുതിയ തലമുറ പല പ്രതിസന്ധികളും നേരിട്ട് കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ അതിനെ മറികടക്കാൻ ഇത്തരം സംഗമത്തിലൂടെ ക്രിയാത്മഗതമായ ചർച്ചകൾ ഉയർന്ന് വരണം എം.എൽ.എ പറഞ്ഞു.

പ്രിൻസിപ്പാൾ ഇ. അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു. മാധ്യമം മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി. കുന്നിൻ പുറത്ത് വിജ്ഞാനത്തിൻ്റെ ഗോപുരമായി വിദ്യാലയം മാറിയിരിക്കയാണ് അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്ക്കൂൾ മാനേജർ സുബൈർ കൊടപ്പന, കൗൺസിലർ സാറ കൂടാരം, പി.ടി.എ പ്രസിഡണ്ട് അഡ്വ ഉമ്മർ പുതിയോട്ടിൽ, ഇസ്ലാഹിയ അസോസിയേഷൻ വൈസ് പ്രസിഡണ്ട് ഒ.സുബൈദ ടീച്ചർ, ഇസ്ലാഹിയ അസോസിയേഷൻ കമ്മറ്റി അംഗം കെ.ടി. മുർഷിദ്, പ്രധാനധ്യപകൻ യു.പി. മുഹമ്മദലി, ടി. അബ്ദുല്ല മാസ്റ്റർ,  എന്നിവർ സംസാരിച്ചു. വേദിയിൽ മന്ന ഫാത്തിമയുടെ ചിത്രങ്ങളുടെ പുസ്തകവും, അബ്ദ അഫ്രിയുടെ ഇംഗ്ലീഷ് കവിത സമാഹാരവും പ്രകാശനം ചെയ്തു. സംഗമത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ കുന്നിൽ തെളിഞ്ഞ നക്ഷത്രങ്ങൾ എന്ന സുവനീർ മുൻ പ്രിൻസിപ്പാൾ ടി. അബ്ദുല്ല മാസ്റ്റർ , കെ.ടി. റാസി അബ്ദുല്ലക്ക് നൽകി പ്രകാശനം ചെയ്തു. അലൂമിനി പ്രസിഡണ്ട് അജ്മൽ ആനത്താൻ സ്വാഗതവും, സയൻഷ്യ - 25 വൈസ് പ്രസിഡണ്ട് ഫദീല ഹുസൈൻ നന്ദിയും പറഞ്ഞു. ലിറ്ററേച്ചർ ഫെസ്റ്റ് കൂട്ടിൽ മുഹമ്മദലിയും ,ബിസിനസ്സ് കോ

ൺക്ലേവ് പി.കെ. അബ്ദുറസ്സാഖും ഉദ്ഘാടനം ചെയ്തു. തുടർന്ന് ഗുരുത്വം സെഷൻ നടന്നു. സയൻസ് കോഡിനേറ്റർ ഡോ. ഇ ഹസ്ബുല്ല അധ്യക്ഷത വഹിച്ചു. തുടർന്ന് 25 ബാച്ചുകളും, അധ്യാപകരും ചേർന്ന്ഫോട്ടാ സ്റ്റോപ്പ് ബാച്ച് ഫോട്ടോ സെഷൻ നടന്നു. തുടർന്ന് ഫ്യൂച്ചർ സ്ക്കൂൾ ഇ.പി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. വി.കെ. ഷമീർ അധ്യക്ഷത വഹിച്ചു. തൽഹ ഹു സൈൻ പ്രൊജക്ട് അവതരിപ്പിച്ചു. ഷംസുദ്ദിൻ ചെറുവാടി, എം.ടി റിയാസ്, ഡോ. ഇ.പി.നദീർ ,  സാബിക്ക് സമാൻ എന്നിവർ സംസാരിച്ചു. വൈകിട്ട് നടന്ന യാത്രയപ്പ് സമ്മേളനവും ഹൂമാണിറ്റിസ് വിദ്യാർത്ഥികൾ നിർമ്മിച്ച മാനവിക o സ്റ്റേജിൻ്റെ ഉദ്ഘാടനവും അഡ്വ ഹാരീസ് ബീരാൻ എം.പി. ഉദ്ഘാടനം ചെയ്തു. വഖ്ഫ്നിയമ ഭേദഗതി ബില്ലിലൂടെ മൗലികമായ അവകാശങ്ങളുടെ ലംഘനമാണ് കേ ന്ദ്ര സർക്കാറിൻ്റെ നീക്കമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണഘടനക്ക് യാതൊരു വിധത്തിലും ഉൾകൊള്ളാൻ പറ്റാത്ത നിയമാണ് പാസ്സാക്കിയിരിക്കുന്നത്. അർദ്ധരാത്രി രാഷ്ട്രപതി ഒപ്പ് വെച്ചതോടെ നിയമമായി മാറി. ഇതിനെതിരെ സുപ്രിം കോടതിയെ സമീപിക്കും. ഇതിനായി സുപ്രീം കോടതിയിൽ കാര്യങ്ങൾ എങ്ങിനെ അവതരിപ്പിക്കേണ്ടത് എന്ന ലീഗൽ ചർച്ചയിലാണ് എം.പി. പറഞ്ഞു.. ഭരണഘടനയിൽ ധാരാളം മൗലിക അവകാശങ്ങളുണ്ട്. മത സ്വാതന്ത്യവും മതകാര്യങ്ങളും , പ്രോപ്പർട്ടികളും നമ്മുടെ അവകാശങ്ങളാണ്. വിശ്വാസി അല്ലാഹുവിന് സമർപ്പിക്കുന്ന സ്വാത്തിനെ കൈ കാര്യം ചെയ്യാനുള്ള അധികാരം ഭരണഘടനമായി മൗലികമായ അവകാശമായി നമുക്ക്തന്നിട്ടുണ്ട്. ഇതിനെതിരെയുള്ള നിയമം ഭരണഘടന നിയമവിരുദ്ധമായ നിയമമാണ്. എം.പി. പറഞ്ഞു.  ഇസ്‌ലാഹിയ അസോസിയേഷൻ അഡൈസറി കൗൺസിൽ ചെയർമാൻ ഒ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ ഇ അബ്ദുറഷീദ്, കൗൺസിലർ എ അബ്ദുൽ ഗഫൂർ, അഡ്വ. ഉമ ർ പുതിയോട്ടിൽ, 'ഷഫീഖ് മാടായി വി.എച്ച് ഹനീഫ്, ഇ ഹസ് ബുള്ള എന്നിവർ സംസാരിച്ചു. സർവ്വിസ്സിൽ നിന്ന് പിരിയുന്ന എസ്. കമറുദ്ദിൻ മാസ്റ്റർ, ബഷീർ പാലത്ത്, എ.പി.നസിം, അബ്ദുറഹിമാൻ മേക്കുത്ത് എന്നിവർ മറുപടി പ്രസംഗം നടത്തി. വിരമിക്കുന്ന നാല് പേരുടെ സേവനേ ഖലകളെ അനാവരണംചെയ്ത ഡോക്യുമെൻ്ററി പ്രദർശനം, പൂർവ്വ വിദ്യാർത്ഥികളുടെ സയൻഷ്യ മ്യൂസിക്കൻ ഫാഷൻകലാവിരുന്നും അരങ്ങേറി. 

Follow us on :

More in Related News