Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐരാണിക്കുളം ഗവൺമെൻ്റ് ഹയർ സെക്കൻറ്ററി സ്കൂളിലെ സ്കൂൾ കായികമേളയ്ക്ക് വർണ്ണാഭമായ മാർച്ച് പാസ്റ്റോടെ തുടക്കമായി

09 Aug 2024 15:49 IST

WILSON MECHERY

Share News :

മാള:

ഐരാണിക്കുളം ഗവൺമെൻ്റ് ഹയർ സെക്കൻറ്ററി സ്കൂളിലെ സ്കൂൾ കായികമേളയ്ക്ക് വർണ്ണാഭമായ മാർച്ച് പാസ്റ്റോടെ തുടക്കമായി.മുൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗവും, വോളിബോൾ പരിശീലകനുമായ എം സഞ്ജയ് ബാലിഗ ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് പി ക്കെ സോജൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പാൾ എസ് രാധിക സ്വാഗതവും എച്ച് എം ഇൻചാർജ്ജ് എം യു സുരേഷ് നന്ദിയും രേഖപ്പെടുത്തി. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി എസ് സന്തോഷ് കുമാർ ദീപശിഖ ഏറ്റുവാങ്ങി. പി ടി എ വൈസ് പ്രസിഡണ്ട് പി ക്കെ ആയ്യപ്പൻ കുട്ടി, ഒ എസ് എ പ്രസിഡൻ്റ് കെ കെ വിജയൻ എന്നിവർ ആശംസകളർപ്പിച്ചു.

Follow us on :

More in Related News