Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സലീഷ് നമ്പ്യാര്‍പാടത്തിന്റെ 'വിഷുക്കോലം'

13 Apr 2024 22:26 IST

- ENLIGHT REPORTER KODAKARA

Share News :



കൊടകര: സലീഷ് നമ്പ്യാര്‍പാടംത്തിന്‍രെ വിഷുക്കോലം എന്ന ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. വയോധികരായ മാതാപിതാക്കള്‍ കുടുംബങ്ങളില്‍ നേരിടുന്ന അവഗണന ഇതിവൃത്തമാക്കി മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് തികച്ചും ലളിതമായ രീതിയിലാണ് ഈ ഹ്രസ്വചിത്രം ഒരുക്കിയത്. കഥയും തിരക്കഥയും ഛായാഗ്രഹണവും എഡിറ്റിങ്ങും സംവിധായകനായ സലീഷ് നമ്പ്യാര്‍പാടം തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. സുകു രാപ്പാള്‍, സുനില്‍ രാപ്പാള്‍,മനോജ് മുകുന്ദന്‍, സുധ രാമകൃഷ്ണന്‍ എന്നിവരാണ് അഭിനേതാക്കള്‍. വിഷുവിനോടനുബന്ധിച്ച് യൂട്യൂബില്‍ റിലീസ് ചെയ്ത ഈ കുഞ്ഞന്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വെള്ളിക്കുളങ്ങര നമ്പ്യാര്‍പാടം സ്വദേശിയായ സലീഷ് ഇതിനകം ഏഴോളം ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കല്ലേറ്റുങ്കര കേരള ഫീഡ്‌സില്‍ താല്‍ക്കാലിക ജീവനക്കാരനാണ് ഈ കലാകാരന്‍.


Follow us on :

More in Related News