Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Oct 2024 01:17 IST
Share News :
മസ്‌കറ്റ്: കലാലയം സാംസ്കാരിക വേദി സലാല, സീബ്, ഇബ്ര, ബുറൈമി, ബർക്ക, നിസ്‌വ സോൺ പതിനാലാമത് എഡിഷൻ സാഹിത്യോത്സവ് ഇന്ന് നടക്കും.
ബർക്ക സോൺ സാഹിത്യോത്സവ് സാസ്കാരിക സമ്മേളനം സാഹിത്യകാരൻ കെ.പി ആശിഖ് ഉദ്ഘാടനം ചെയ്യും, എസ്. എസ്. എഫ് സ്റ്റേറ്റ് സെക്രട്ടറി അനസ് അമാനി പുഷ്പഗിരി പ്രമേയ പ്രഭാഷണം നടത്തും, കഥാകൃത്ത് പ്രശാന്ത് പുതുപ്പണം മുഖ്യാതിഥി ആയിരിക്കും, മിസ്അബ് കൂത്തുപറമ്പ് സംബന്ധിക്കും.
സലാല സോൺ സാഹിത്യോത്സവ് വുമൺസ് ഹാളിൽ നടക്കും. സാംസ്കാരിക സമ്മേളനം ദോഫാർ യൂനിവേഴ്സിറ്റി ഡെപ്യൂട്ടി വൈസ് ചാൻസലർ ഡോ. സെയ്ദ് അഹ്സൻ ജാമിൽ ഉദ്ഘാടനം ചെയ്യും.
സീബ് സോൺ സാഹിത്യോത്സവ് അൽഖൂദ് സമ ഹോട്ടലിൽ നടക്കും, അർഷദ് മുക്കോളി പ്രമേയ പ്രഭാഷണം നടത്തും.
ഇബ്ര സോൺ സാഹിത്യോത്സവ് അലായ ലൈബ്രററി ഹാളിൽ നടക്കും. സാംസ്കാരിക സമ്മേളനം പ്രൊഫസർ ഫിറോസ് അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും, അബ്ദുൽ ജലീൽ രണ്ടത്താണി പ്രമേയ പ്രഭാഷണം നടത്തും.
നിസ്‌വ സോൺ സാഹിത്യോത്സവ് ഫറഖ് മജ്ലിസിൽ നടക്കും സാംസ്കാരിക സമ്മേളനം ഇന്ത്യൻ സ്കൂൾ അധ്യാപകൻ ഷാനവാസ് ഉദ്ഘാടനം ചെയ്യും, മുനീബ് ടി.കെ പ്രമേയ പ്രഭാഷണം നടത്തും.
ബുറൈമി സോൺ സാഹിത്യോത്സവ് ബുറൈമി മർക്കസിൽ നടക്കും, സാംസ്കാരിക സമ്മേളനം ബുറൈമി ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ബിജു വർഗീസ് ഉദ്ഘാടനം ചെയ്യും ശരീഫ് സഅദി മഞ്ഞപ്പറ്റ പ്രമേയ പ്രഭാഷണം നടത്തും.
വിവിധ സോണുകളിലെ സാംസ്കാരിക സമ്മേളനത്തിൽ വിവിധ മത സാംസ്കാരിക രാഷ്ട്രീയ മേഘലയിൽ നിന്നുള്ള പ്രമുഖർ സംബന്ധിക്കും. പ്രവാസം ചരിത്രമെഴുതിയ പ്രയാണങ്ങൾ എന്നുള്ളതാണ് സാഹിത്യോത്സവ് പ്രമേയം. സോൺ സാഹിത്യോത്സവുകളിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന മത്സരാർത്ഥികൾ നവമ്പർ 15 ന് ഹൈൽ പ്രിൻസ് പാലസിൽ നടക്കുന്ന നാഷനൽ സാഹിത്യോത്സവിൽ മാറ്റുരക്കും.
⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements: +968 95210987 / +974 55374122
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.