Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Oct 2024 04:00 IST
Share News :
മസ്കറ്റ്: മസ്കറ്റ് റൂവി മലയാളി അസോസിയേഷൻ അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും കുറഞ്ഞ നിരക്കിൽ ആരോഗ്യ സേവനങ്ങൾ നൽകുന്നതിന് ഒമാൻ വാദികബീർ വെൽനെസ് മെഡിക്കൽ ഗ്രൂപ്പും, റൂവി മലയാളി അസോസിയേഷനും ധാരണയിലെത്തി.
ഏറ്റവും നൂതനമായ സാങ്കേതിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകുന്ന ഒമാനിലെ ആരോഗ്യ സേവന ദാതാക്കളായ വാദികബീറിലുള്ള വെൽനെസ് മെഡിക്കൽ സെന്ററിലായിരിക്കും പദ്ധതിയുടെ ഭാഗമായി നിരക്കിളവ് ലഭ്യമാകുക.
വെൽനെസ് മാർക്കറ്റിങ് ജനറൽ മാനേജർ സിജോ ജോർജ്, ആർ എം എ പ്രസിഡന്റ് ഫൈസൽ ആലുവ, ജനറൽ സെക്രട്ടറി ഡോക്ടർ മുജീബ് അഹമ്മദ്, ട്രഷറർ സന്തോഷ് കെ ആർ എന്നിവർ ധാരണാ പത്രത്തിൽ ഒപ്പ് വെച്ചു. ആർ എം എ വൈസ് പ്രസിഡന്റ് വിനോദ് എസ് സന്നിഹിതരായിരുന്നു.
കുറഞ്ഞ നിരക്കിൽ ആരോഗ്യസേവനം ലഭ്യമാക്കുന്നതിലൂടെ സാധാരണക്കാരായ പ്രവാസികളെ ചേർത്ത് നിർത്തുകയാണ് വെൽനെസ് മെഡിക്കൽ ചെയ്യുന്നതെന്നും ഇത് കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്ക് വലിയ ആശ്വാസം നൽകുന്നതാണെന്നും ആർ എം എ ഭാരവാഹികൾ പറഞ്ഞു.
ആർ എം എ യോട് ചേർന്ന് ഇത്തരത്തിൽ കുറഞ്ഞ നിരക്കിൽ സേവനം പ്രഖ്യാപിക്കുന്നതിൽ സന്തോഷം ഉണ്ടെന്നും, എല്ലാ പ്രവാസികൾക്ക് മികച്ച ആരോഗ്യ സേവനം ഉറപ്പുവരുത്തുമെന്നും, പരമാവധി നിരക്കിളവ് ലഭ്യമാക്കുമെന്നും വെൽനെസ്സ് മെഡിക്കൽ മാനേജ്‌മെന്റ് വ്യക്തമാക്കി.
ഇതിന്റെ ആനുകൂല്യം പ്രിവിലേജ് കാർഡ് അംഗങ്ങൾക്ക് നല്കുന്നതോട് കൂടി ലഭ്യമായി തുടങ്ങുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ആർ എം എ പ്രിവിലേജ് കാര്‍ഡ് ഉടമകള്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷന് ഫീ 50 ശതമാനം ഡിസ്‌കൗണ്ടും ഒപ്പം ലബോറട്ടറി ഇൻവെസ്റ്റിഗേഷന് 20 ശതമാനവും ഡെന്റൽ വിഭാഗത്തിന് 15 ശതമാനവും ഫീസിളവും ലഭിക്കും. കൂടാതെ നവംബർ ഒന്നിന് ആർ എം എ അംഗങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്.
പ്രിവിലേജ് കാർഡ് ലോഞ്ചിങ് നവംബർ ഒന്ന് കേരള പിറവി ദിനത്തിൽ ആർ എം എ ഓണാഘോഷ പരിപാടിയിൽ വച്ച് നടക്കുന്നതാണ്. കൂടുതൽ സ്ഥാപനങ്ങളെ പ്രിവിലേജ് കാർഡിന്റെ ഭാഗമാക്കാനുള്ള ചർച്ചകൾ നടക്കുകയാണ്. വരും ദിവസങ്ങളിൽ അവരുമായി ധാരണ പത്രത്തിൽ ഒപ്പുവയ്ക്കുന്നതാണെന്ന് ആർ എം എ ഭാരവാഹികൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.