Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Mar 2026 00:13 IST
Share News :
മസ്കറ്റ്: ഒമ്പതാമത് എഡിഷൻ ആർ എസ് സി ഒമാൻ നാഷനൽ തർതീൽ ഗ്രാന്റ് ഫിനാലെ സമാപിച്ചു. സീബ്, , ബൗഷർ, നിസ്‌വ സോണുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ എസ് വൈ എസ് കേരള ജനറൽ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം ഖുർആൻ പ്രഭാഷണം നടത്തി.
ഖുര്‍ആന്‍ പഠനവും പാരായണവും മുഖ്യ ലക്ഷ്യമായി പ്രവാസി വിദ്യാര്‍ഥികളെയും യുവജനങ്ങളെയും ഉൾക്കൊള്ളിച്ചാണ് ഒമ്പത് വർഷമായി തർതീലുകൾ നടന്നുവരുന്നത്. ബൗഷർ ബാങ്കിങ് ആൻഡ് ഫൈനാൻസ് സ്റ്റഡീസ് കാമ്പസിൽ രാവിലെ മുതൽ ആരംഭിച്ച പ്രോഗ്രാമിൽ ഒമാനിലെ വിവിധ സോണുകളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്തു.
വൈകീട്ട് നടന്ന സമാപന സംഗമത്തിൽ നാഷനൽ ചെയർമാൻ വിഎം ശരീഫ് സഅദി മഞ്ഞപ്പറ്റ അധ്യക്ഷത വഹിച്ചു. ഐസിഎഫ് ഇന്റർനാഷണൽ ജനറൽ സെക്രട്ടറി നിസാർ സഖാഫി വയനാട്, ആർ എസ് സി ഗ്ലോബൽ എകിസിക്യുട്ടീവ് അംഗങ്ങളായ മുനീബ് ടികെ കൊയിലാണ്ടി, അബ്ദുൽ ഹഖ്, ഐസിഎഫ് നാഷനൽ ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് ചാവക്കാട്, സിറാജ് സഖാഫി ഐസിഎഫ് മസ്കറ്റ് സെൻട്രൽ ഭാരവാഹികളായ സയ്യിദ് സാഖിബ് ജിഫ്‌രി, നിസാർ തലശ്ശേരി, ആർ എസി സി നാഷനൽ എക്സിക്യുട്ടീവ് സെക്രട്ടറി ശിഹാബ് പയ്യോളി, ഡോ. ജാബിർ ജലാലി,
ആർ എസ് സി മുൻ നാഷനൽ ചെയർമാൻ നിസാം കതിരൂർ, തുടങ്ങിയവർ സംബന്ധിച്ചു.
നാഷനൽ ജനറൽ സെക്രട്ടറി അർഷദ് മുക്കോളി സ്വാഗതവും ശിഹാബ് കാപ്പാട് നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.