Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റൂവി മലയാളി അസോസിയേഷൻ, കേരള പിറവി ദിനത്തിൽ ഓണാഘോഷം "ആർപ്പോ ഇറോറോ 2024" സംഘടിപ്പിക്കുന്നു

05 Oct 2024 16:42 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: റൂവി മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ കേരള പിറവി ദിനത്തിൽ വളരെ വിപുലമായി പരിപാടികളുമായി ഓണാഘോഷം സംഘടിപ്പിക്കുന്നു. 

നവംബർ 1ന് കേരളപ്പിറവി ദിനത്തിലാണ് ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. റൂവി മലയാളി അസോസിയേഷൻ അംഗങ്ങൾക്കുള്ള പ്രിവിലേജ് കാർഡ് ലോഞ്ചിങ്ങും നടക്കും. വിവിധ സ്ഥാപനങ്ങളുടെ ആനുകൂല്യങ്ങൾ ആർ എം എ അംഗങ്ങൾക്ക് ഈ പ്രിവിലേജ് കാർഡിലൂടെ ലഭിക്കും.

നമ്മുടെ നാടിൻറെ ഗൃഹാതുരത്വം തുളുമ്പുന്ന ആ നല്ല നാളേക്ക് തിരിച്ചു പോകുന്ന രീതിയിലുള്ള കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. മാവേലി എഴുന്നള്ളിപ്പ്, ഓണപ്പൂക്കളം, ചെണ്ടമേളം, തിരുവാതിര, ഓണപ്പാട്ട്, ഓണ സദ്യ, വടംവലി, കുടം തല്ലൽ വിവിധ നാടൻ കായിക മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ, ജ.സെക്രട്ടറി ഡോ .മുജീബ് അഹമ്മദ്, ട്രഷറർ സന്തോഷ് കെ ആർ, വനിത വിങ് ജ.കൺവീനർ ബിൻസി സിജോ, കമ്മറ്റി അംങ്ങളായ സുജിത് സുഗുണൻ, എബി മുണ്ടയപ്പിള്ളി, സച്ചിൻ, വിനോദ്, ഷാജഹാൻ എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News