Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാടിന് കൈതാങ്ങാവാൻ ജനപ്രതിനിധികളും ജീവനക്കാരും ഹരിത കർമ്മസേനയും.

06 Aug 2024 18:04 IST

WILSON MECHERY

Share News :


ചാലക്കുടി:

ഉരുൾപൊട്ടലിൽ സർവ്വനാശം വിതച്ച

വയനാട്ടിലെ ദുരന്തബാധിതരുടെ പുനരുജ്ജീവനത്തിനായി, ചാലക്കുടി നഗരസഭയും ജനപ്രതിനിധികളും ജീവനക്കാരും ഹരിത കർമ്മസേനയുംകൈകോർക്കുന്നു.

ദുരന്തത്തിൻ്റെ തീരാവേദന അനുഭവിക്കുന്ന സഹോദരങ്ങളെസഹായിക്കുന്നതിന്

നഗരസഭയിലെ മുഴുവൻ

കൗൺസിലർമാരും 1000/- രൂപയിൽ കുറയാത്തതും, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, വൈസ് ചെയർപേഴ്സൺ, ചെയർമാൻ എന്നിവർ കൂടുതൽ തുകയും ഉൾപ്പെടെ ആകെ 75000/- രൂപയും,

സ്ഥിരം ജീവനക്കാരും, ശുചീകരണ ജീവനക്കാരും, താല്ക്കാലിക ജീവനക്കാരും, ഹരിത കർമ്മസേനാംഗങ്ങളും ഉൾപെടെയുള്ളവർ ഒരു ദിവസത്തെ വേതനവും ഇക്കാര്യത്തിനായ് നൽകും.

ഇത് കൂടാതെകൗൺസിൽ തീരുമാനപ്രകാരം 10 ലക്ഷം രൂപ നഗരസഭയുടെ തനത് ഫണ്ടിൽ നിന്നുള്ള വിഹിതവും ഉൾപ്പെടെ ചാലക്കുടി MLA സനീഷ് കുമാർ ജോസഫ് മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന്

ചെയർമാൻ എബി ജോർജ്ജ് പത്രസമ്മേളനത്തിൽ അറിയിച്ചു.

വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു,

മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ, ബിജു S ചിറയത്ത്,പ്രീതി ബാബു, ആനി പോൾ, 

ദിപു ദിനേശ്, വി.ജെ. ജോജി,

ബിന്ദു ശശികുമാർ,സെക്രട്ടറി വി.എസ്. സന്ദീപ് കുമാർ,ജീവനക്കാരുടെ പ്രതിനിധികളായ പി.സി.സുരേഷ് വൽസകുമാർ എന്നിവർ സന്നിഹിതരായി.

Follow us on :

More in Related News