Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Dec 2024 16:45 IST
Share News :
ചാലക്കുടി: ജോൺ പന്തലിൻ്റെ ഭൂതം, വർത്തമാനം, ഭാവി എന്ന നാടക ഗ്രന്ഥം ഡോ. വൽസലൻ വാതുശ്ശേരി ചലച്ചിത്ര താരം സുനിൽ സുഗതക്ക് നൽകി പ്രകാശനം ചെയ്തു. മേലൂർ പാലപ്പിള്ളി ടാഗോർ വായന ശാലയിൽ വച്ചു നടന്ന പരിപാടിയിൽ ലൈബ്രറി പ്രസിഡൻ്റ് കെ.എ.ശൈലജൻ അധ്യക്ഷം വഹിച്ചു. നാടക സംവിധായകൻ കെ.വി.ഗണേഷ് പുസ്തകം പരിചയപ്പെടുത്തി. കഥാകൃത്ത് എം.ജി.ബാബു മുഖ്യ പ്രഭാഷണം നടത്തി. കവി വാസുദേവൻ പനമ്പിള്ളി ആദ്യ കാല നാടകപ്രവർത്തകരെ ആദരിച്ചു. സുരേഷ് മുട്ടത്തി, കെ.വി.അനിൽകുമാർ, ജോയ് ജോസഫ്, പി.വി.രമേശൻ, ശ്രീജ വിധു, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പോളി പുളിക്കൽ, പഞ്ചായത്ത് അംഗം വാസന്തി ചന്ദ്രൻ , നാടകപ്രവർത്തകർ ആയ പി.കെ.ഭാസി, വർഗീസ് മേച്ചേരി, കെ.എസ്.രവീന്ദ്രൻ, ലൈബ്രറി ഭാരവാഹികളായ ലിൻസൻ പന്തല്ലൂർക്കാരൻ, ടി.വി.സാബു തുടങ്ങിയവർ സംസാരിച്ചു. ജോൺ പന്തൽ മറുപടി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.