Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് പീഡനം: സംവിധായകൻ അറസ്റ്റിൽ

30 Sep 2024 09:11 IST

- Enlight News Desk

Share News :

കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന പരാതിയിൽ സംവിധായകൻ അറസ്റ്റിൽ. ജെയിംസ് കാമറൂൺ എന്ന സിനിമയുടെ സംവിധായകൻ മലപ്പുറം പൂച്ചാൽ കല്ലറമ്മൽ വീട്ടിൽ എ ഷാജഹാൻ (31) ആണ് അറസ്റ്റിലായത്. കണ്ണൂർ സ്വദേശിയുടെ പരാതിയിൽ പാലാരിവട്ടം പൊലീസാണ് അറസ്റ്റ് ചെയ്തത്.

കണ്ണൂർ സ്വദേശിയായ യുവതിക്കൊപ്പം വെണ്ണലയിലാണു ഷാജഹാൻ താമസിച്ചിരുന്നത്. ജെയിംസ് കാമറൂൺ എന്ന ചിത്രത്തിൽ യുവതി അഭിനയിച്ചെങ്കിലും സിനിമ പുറത്തിറങ്ങിയില്ല.


യുവതിയെ വിവാഹം കഴിക്കുമെന്നായിരുന്നു ഷാജഹാന്റെ വാ​ഗ്ദാനം. എന്നാൽ ഇയാൾ വിവാഹിതനാണെന്ന വിവരം പിന്നീടു യുവതി അറിഞ്ഞു. ഇതോടെയാണു പരാതി നൽകിയത്. തുടർച്ചയായി ബലാത്സംഗം ചെയ്യുക, ഭീഷണി, വഞ്ചന, ആയുധം ഉപയോഗിച്ചു മുറിവേൽപിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണു കേസെടുത്തിട്ടുള്ളത്.


Follow us on :

More in Related News