Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിക്കെതിരെ കൂട്ടയോട്ടം

25 Mar 2025 21:07 IST

WILSON MECHERY

Share News :

ചാലക്കുടി

സെൻ്റ്. ജെയിംസ് കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസിലെ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു. ശ്രീധരമംഗലം ക്ഷേത്രപരിസരത്ത് നിന്നാരംഭിച്ച കൂട്ടയോട്ടം പോലീസ് സ്റ്റേഷൻ റോഡ് വഴി സർക്കാർ ആശുപത്രി ജങ്ഷനിൽ സമാപിച്ചു. തുടർന്ന് ചേർന്ന യോഗം ഡയറക്ടർ ഫാ.ഡോ.ആൻ്റു ആലപ്പാടൻ ഉദ്ഘാടനം ചെയ്തു. ഫാ: സോജോ കണ്ണംമ്പുഴ അധ്യക്ഷനായി. വാർഡ് കൗൺസിലർ വി ജെ ജോജി മുഖ്യാതിഥിയായി. കോളജ് പ്രിൻസിപ്പാൾ ലയൺസ് ക്ലബ്ബ് പാസ്റ്റ് ഗവർണർ സാജു പാത്താടൻ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു.കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.കൃഷ്ണകുമാർ,ജോമികാവുങ്കൽ,വി.എസ്.സന്ദീപ്എന്നിവർ സംസാരിച്ചു. പ്രതിജ്ഞ, തെരുവ് നാടകം എന്നിവയും ഉണ്ടായി.

Follow us on :

More in Related News