Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Apr 2025 22:49 IST
Share News :
കടുത്തുരുത്തി: മാലിന്യമുക്ത നവകേരളം ലക്ഷ്യമിട്ട് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ആവേശം കൊള്ളിക്കുന്നതിനുമായി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ സംഘഗാനം ജനശ്രദ്ധ നേടുന്നു. ഗ്രാമപഞ്ചായത്തിന്റെ മാലിന്യമുക്ത പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നതിനും ജനങ്ങൾക്ക് ആവേശം പകരുന്നതിനുമായി ചിട്ടപ്പെടുത്തിയ ഗാനമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത് .
കുറിച്ചിത്താനം ശ്രീകൃഷ്‌ണാ വൊക്കേഷൻ ഹയർ സെക്കൻഡറി സ്‌കൂളിലെ റിട്ടയേർഡ് പ്രിൻസിപ്പൽ രാജു നാരായണൻ നമ്പൂതിരി രചനയും സംഗീതവും നിർവഹിച്ച ഗാനത്തിന് കെ ഡി മാത്യു,സോണി അലക്സാണ്ടർ, സണ്ണി വർക്കി, മിനി ശശി, സോജി എബ്രാഹം, ലിസ ബാബു, മറിയമ്മ രാജു എന്നിവരും ശബ്ദം നൽകിയിരിക്കുന്നു. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ എസ്. കൈമളിന്റെ ആശയത്തിൽ നിന്നുമാണ് ഈഗാനം പിറവിയെടുത്തത്.
Follow us on :
Tags:
More in Related News
Please select your location.