Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jul 2024 04:25 IST
Share News :
ദോഹ: വാണിജ്യ മന്ത്രാലയത്തിന്റെ പുതിയ ആപ്പായ എംഒസിഐ ഖത്തർ വഴി ബിൽ, പണമിടപാട് എന്നിവയുമായി ബന്ധപ്പെട്ട പരാതികൾക്ക് പുറമെ ചൂഷണം, ദുരുപയോഗം, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, ലൈസൻസിങ്, നിയമലംഘനം, ആരോഗ്യ പ്രശ്നങ്ങൾ, സുരക്ഷ തുടങ്ങി പൊതു വിഷയങ്ങളിലും പൊതുജനങ്ങൾക്ക് പരാതികൾ റിപ്പോർട്ട് ചെയ്യാൻ ആപ്ലിക്കേഷൻ ഉപയോക്താക്കളെ അനുവദിക്കുന്നു.
. പരാതികൾ വേഗത്തിൽ തീർപ്പാക്കാനും അതിലൂടെ ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കാനും പുതിയ സേവനത്തിലൂടെ മന്ത്രാലയം ശ്രമിക്കുന്നു. ഉപഭോക്താക്കൾക്കാവശ്യമായ സഹായം അധികൃതരിൽനിന്നു ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതോടൊപ്പം പൗരന്മാരുടെയും താമസക്കാരുടെയും ഷോപ്പിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.