Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 May 2024 20:18 IST
Share News :
ചാവക്കാട്:പുന്നയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പുതുവീട്ടിൽ നൗഷാദ് കൊല്ലപ്പെട്ട കേസിൽ ഒരാൾകൂടി പാലക്കാട് ക്രൈംബ്രാഞ്ചിന്റെ പിടിയിലായി.കേസിലെ പതിനാറാം പ്രതിയായ ചാവക്കാട് പുന്ന തൂവക്കാട്ടിൽ വീട്ടിൽ നെഷീബ്(35)നെയാണ് പാലക്കാട് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി എം.വി.മണികണ്ഠനും,സംഘവും അറസ്റ്റ് ചെയ്തത്.2019-ൽ നടന്ന സംഭവത്തിൽ 15 എസ് ഡി.പി.ഐ. പ്രവർത്തകർ ഇതുവരെ അറസ്റ്റിലായതായി പോലീസ് പറഞ്ഞു.ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ നെഷീബിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.സംഭവത്തിന് ശേഷം എറണാകുളത്ത് ബന്ധുക്കളുടെ വീട്ടിൽ കഴിയുകയായിരുന്ന നെഷീബ് അടുത്തിടെ നാട്ടിലെത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.2019-ൽ നെഷീബ് പുന്നയിൽവെച്ച് ആക്രമിക്കപ്പെട്ടിരുന്നു.ഇതിന്റെ പ്രതികാരമെന്നോണമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ പുന്ന നൗഷാദിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.കഴിഞ്ഞദിവസം പാലക്കാട് ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തിരുന്ന മുഹമ്മദ് ഷാഫി,ഷെരീഫ്,നസ്റത്തുള്ള തങ്ങൾ എന്നിവരെയും നെഷീബിനെയും തുടരന്വേഷണത്തിനായി കസ്റ്റഡിയിൽ വിട്ടുകിട്ടാൻ തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും.ഡി.വൈ.എസ്.പി.യെ ക്കൂടാതെ എസ്ഐ.സുധീഷ്‌കുമാർ,ഗ്രേഡ് എസ്ഐ.ഗംഗാധരൻ,ഗ്രേഡ് എസ്ഐ ഭാസ്കരൻ,പ്രദീപ്,തൃശ്ശൂർ ക്രൈംബ്രാഞ്ചിലെ ഗ്രേഡ് എസ്ഐ.ലിന്റോ ദേവസ്സി,സുബീർ എന്നിവരടങ്ങിയ സംഘമാണ് നെഷീബിനെ അറസ്റ്റുചെയ്തത്.2019 ജൂലൈ 30-നാണ് ചാവക്കാട് പുന്നയില്‍ നൗഷാദ് ഉള്‍പ്പടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്.ചാവക്കാട് പുന്ന സെന്ററിൽ വെച്ച് മുഖമൂടി ധരിച്ച് ഏഴ് ബൈക്കുകളിലെത്തിയ 15 അംഗ സംഘമാണ് വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു.പുന്നയിൽ നൗഷാദ് തനിയെ നിൽക്കുന്നുണ്ടെന്ന വിവരം തിരുവത്ര ഹൈവേയിൽ തമ്പടിച്ചിരുന്ന എസ്ഡിപിഐ സംഘത്തിന് ലഭിച്ചിരുന്നുവത്രെ.ആയുധങ്ങളുമായി സംഘം എത്തുമ്പോഴേക്കും സംഭവ സ്ഥലത്ത് നൗഷാദിന്റെ സുഹൃത്തുക്കളായ മറ്റ് മൂന്ന് പേർ കൂടി എത്തി ചേർന്നിരുന്നു.നൗഷാദിനെ വെട്ടുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റു മൂന്ന് പേർക്കും വെട്ടേറ്റത്.ഒരു കാരണവശാലും നൗഷാദ് രക്ഷപെടാൻ പാടില്ല എന്ന ഉറപ്പ് വരുത്തിയുള്ള വെട്ടാണ് സംഘം നടത്തിയത്.ഓടാണ്ടിരിക്കാന്‍ വേണ്ടി ആദ്യം നൗഷാദിന്റെ കാലിലാണ് വെട്ടിയത്.പിന്നീട് ശരീരത്തിൽ തലങ്ങും,വിലങ്ങും വെട്ടുകയായിരുന്നു.അവസാനം കഴുത്തില്‍ വെട്ടു കൊണ്ടപ്പോള്‍ നൗഷാദ് ചലനമില്ലാതെ ആയി.എന്നിട്ടാണ് പ്രതികൾ നാണവഴികളിലുമായി രക്ഷപ്പെട്ടത്.ഗുരുതരമായി വെട്ടേറ്റ നൗഷാദ് 31-ന് പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.