Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Aug 2025 16:33 IST
Share News :
വൈക്കം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ സേവനം പൂർത്തിയാക്കി വൈക്കം ഇണ്ടംതുരുത്തി മന മുരളീധരൻ നമ്പൂതിരി പടിയിറങ്ങുന്നു. കഴിഞ്ഞ ചിങ്ങം 1 മുതൽ കർക്കിടകം 31 വരെ ( ആഗസ്റ്റ് 16 ) ഒരു വർഷക്കാലം ആറ്റുകാൽ ക്ഷേത്രത്തിലെ മേൽശാന്തിയായി നിയോഗം ലഭിച്ച മുരളീ ധരൻ നമ്പൂതിരി ഇനി കുടുംബ പരദേവതയായ ഇണ്ടംതുരുത്തിൽ കാർത്ത്യായനി ദേവിയേ സേവിക്കുവാനാണ് താല്പര്യം. അതോടപ്പം സഹോദരനും മുൻ മാളികപ്പുറം മേൽശാന്തി വി. ഹരിഹരൻ നമ്പൂതിരി കാര്യദർശിയായുള്ള മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ ഭരണകാര്യങ്ങളിലും പൂജ വിധാനങ്ങളിലും സാന്നിദ്ധ്യം ഉണ്ടാകും. തലയാഴം തൃപ്പക്കുടം , വൈക്കം കൂട്ടുമ്മേൽ , വടയാർ ഇളങ്കാവ്, മുളക്കുളം എന്നി ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ മേൽശാന്തിയായിരുന്ന മുരളീധരൻ നമ്പൂതിരി ശബരിമലയിലും മേൽശാന്തിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. സഹോദരൻ നീലകണ്ഠൻ നമ്പൂതിരി ശബരിമല മേൽശാന്തിയായും എട്ടു വർഷം ആറ്റുകാൽ മേൽശാന്തിയായും പ്രവർത്തിച്ചിട്ടുണ്ട്. അമ്മാവനായ മോനാട്ട് മന കൃഷ്ണൻ നമ്പൂതിരിയും ശബരിമല മേൽശാന്തിയായിരുന്നു. മുരളീധരൻ നമ്പൂതിരിയുടെ ഭാര്യ - ഗീത. മക്കൾ - വിഷ്ണു( മേൽശാന്തി , ഇണ്ടംതുരുത്തിൽ കാർത്ത്യായനി ദേവി ക്ഷേത്രം) ഡോ. വിഘ്നേശ് (പാലക്കാട് ) വീണ. മരുമകൻ - ശ്രീ ഹരി (എറണാകുളം).
Follow us on :
Tags:
More in Related News
Please select your location.