Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jun 2024 15:30 IST
Share News :
മസ്‌കറ്റ്: ഒമാനിൽ സ്വകാര്യ മേഖലയിലെയും പൊതുമേഖലയിലെയും ബലിപെരുന്നാള്‍ (ഈദ് അൽ അദ്ഹ) അവധി പ്രഖ്യാപിച്ചു. ഈ മാസം 16 മുതൽ 20 വരെയായിരിക്കും അവധി, സുൽത്താൻ ഹൈതം ബിൻ താരിക്കിൻ്റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
വ്യാഴാഴ്ച ദുൽഹജ്ജ് മാസപ്പിറവി കണ്ടതായി ഒമാനിൽ എവിടെയും സ്ഥിരീകരിക്കാത്തതിനാൽ ദുൽഹജ്ജ് ഒന്ന് ജൂൺ 8 ശനിയാഴ്ചയും, അറഫാ ദിനം ജൂൺ 16 ഞായറാഴ്ച്ചയും ബലിപെരുന്നാൾ ജൂൺ 17 തിങ്കളാഴ്ചയായിരിക്കുമെന്നും ഒമാൻ മതകാര്യ വകുപ്പ് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഒമാനിൽ ഞായർ മുതൽ വ്യാഴം വരെ അഞ്ചു ദിവസത്തെ അവധി പ്രഖ്യാപിച്ചപ്പോൾ തുടക്കത്തിലും അവസാനത്തിലും വെള്ളി, ശെനി വാരാന്ത്യദിനങ്ങളുൾപ്പെടെ കൂടിയായപ്പോൾ ഒമ്പത് ദിവസത്തെ തുടർച്ചയായ അവധിയാണ് ഓമനിലുള്ളവർക്ക് ലഭിച്ചത്. എന്നാൽ സ്‌കൂൾ അവധി കൂടിയായപ്പോൾ നാട്ടിലേക്ക് പോവാൻ ഉദ്ദേശിച്ചവർക്ക് ടിക്കറ്റ് ലഭിക്കാനില്ല എന്ന അവസ്ഥ കൂടി നില നില്കുന്നു.
എന്നാൽ ദുൽ ഹജ് 1445 മാസത്തിലെ ചന്ദ്രക്കല വ്യാഴാഴ്ച സൗദിയിൽ കണ്ടതിനെ തുടർന്ന് ഒമാൻ ഒഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഈ മാസം 16ന് ബലിപെരുന്നാൾ പ്രഖ്യാപിച്ചിരുന്നു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf
For: News & Advertisements
+974 55374122 / +968 95210987
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.