Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Sep 2024 08:39 IST
Share News :
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിചേർക്കപെട്ട മലയാള സിനിമ താരം സിദ്ദിഖിനായി മാധ്യമങ്ങളിൽ ലുക്കൗട്ട് നോട്ടിസ് പുറപെടുവിച്ചു. ഒരു മലയാള പത്രത്തിലും ഒരു ഇംഗ്ലിഷ് പത്രത്തിലുമാണ് അന്വേഷണസംഘം ലുക്കൗട്ട് നോട്ടിസ് പ്രസിദ്ധീകരിച്ചത്. സിദ്ദിഖ് ഒളിവിലാണെന്നും കണ്ടെത്തുന്നവർ പൊലീസിനെ അറിയിക്കണമെന്നുമാണ് നോട്ടിസിൽ പറയുന്നത്.
യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനു പിന്നാലെയാണ് സിദ്ദിഖ് ഒളിവിൽപോയത്. സിദ്ധീഖ് നിലവിൽ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. തടസ്സഹർജിയുമായി സർക്കാരും സുപ്രീംകോടതിയെ സമീപിക്കും.
യുവനടിയുടെ പരാതിയിൽ ബലാത്സംഗം (ഐപിസി 376), ഭീഷണിപ്പെടുത്തൽ (506) എന്നീ വകുപ്പുകൾ പ്രകാരമാണു മ്യൂസിയം പൊലീസ് കേസെടുത്തത്. 2016 ജനുവരിയിൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച താൻ പീഡനത്തിനിരയായതെന്നാണു നടി പൊലീസിന്വെ നൽകിയ മൊഴി. ഹേമകമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സിദ്ധീഖിനെതിരെ നടി പരാതിയുമായി എത്തിയത്.
Follow us on :
Tags:
More in Related News
Please select your location.