Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2025 19:59 IST
Share News :
വരിക്കാനി പളളിയില്‍ വാശിയേറിയ തെരഞ്ഞെടുപ്പ്,പാനല്‍പൊട്ടാതെ വിജയം
മുണ്ടക്കയം: വരിക്കാനി പളളിയില്‍ വാശിയേറിയ തെരഞ്ഞെടുപ്പ്,പാനല്‍പൊട്ടാതെ വിജയം ദീര്‍ഘകാലമായി സംഘര്‍ഷവും പൊലീസ് കേസും കോടതിയുമടക്കം വിവാദമായിരുന്ന വരിക്കാനി മുസ് ലിം ജമാഅത്തിലെ പരിപാലനസമിതി തെരഞ്ഞെടുപ്പ് നടന്നു. 11അംഗ സമിതിയിലേക്ക 12പേര്‍ മല്‍സര രംഗത്തുവന്ന ഇവിടെ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടതോടെയാണ് വോട്ടെടുപ്പു നടത്തിയത്.ദീര്‍ഘകാലമായി പരിപാലന സമിതി വിഷയം തര്‍ക്കത്തിലായിരുന്നു. നിലവിലെ സമിതി ഭാരവാഹികളില്‍ പ്രധാനപ്പെട്ടവര്‍ കാലാവധി കഴിഞ്ഞിട്ടും രാജിവയ്ക്കാതെ വന്നതോടെയായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കം.ഇതേ ചൊല്ലി നിരവധി തവണ സംഘര്‍ഷമുണ്ടാവുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.ഒടുവില്‍ ജുമുഅ ദിവസം ജമാഅത്ത് അംഗങ്ങള്‍ പളളിക്കുളളില്‍ പുതിയഭാരവാഹികളെ പ്രഖ്യാപിക്കുകയും നിലവിലെ ജമഅത്ത് പ്രസിഡന്റ് അത് അംഗീകരിക്കുകയും ചെയ്‌തെങ്കിലും പിന്നീട് പ്രശ്‌നം വീണ്ടും വഷളാവുകയായിരുന്നു.തൊട്ടടുത്ത ദിവസം പളളിയുടെ സി.സി.ടി.വി.കാമറ നശിപ്പിച്ച നിലയില്‍ കണ്ടതോടെ വീണ്ടും വിവാദം ആളികത്തി.പൊലീസ് കേസും കോടതിയുമായി നില്‍ക്കുകന്നതിനിടെ പുതിയ അഡ്‌ഹോക്ക കമ്മറ്റി പുതിയ ഇലക്ഷന്‍ നടത്താന്‍ തയ്യാറായെങ്കിലും അതും കോടതിയിലൂടേ സ്‌റ്റേ ഉണ്ടായതിനെ തുടര്‍ന്നു അനിശ്ചിതത്വത്തിലായി. മറു ഉത്തരവിലൂടെ ഇലക്ഷന്‍ നടത്താന്‍ തീരുമാനമായതിനെതുടര്‍ന്നു പത്രിക സമര്‍പ്പണം നടന്നു.11അംഗ സമിതിയിലേക്ക് 12 പേര്‍ മല്‍സര രംഗത്തു വന്നു. വോട്ടെടുപ്പ് ഒഴിവാക്കാന്‍ നടത്തിയ ശ്രമമെല്ലാം പരാജയപ്പെട്ടതോടെ ബാലറ്റ് പേപ്പറിലൂടെ യുളള ഇലക്ഷനു കളമൊരുങ്ങുകയായിരുന്നു.ഭവന സന്ദര്‍ശനവും നോട്ടീസും മറ്റു പ്രചാരണങ്ങളും നടത്തിയായിരുന്നു തെരഞ്ഞെടുപ്പ് .ഞായറാഴ്ച നടന്ന ഇലക്ഷനില്‍ ബൂത്തുകളൊരുക്കി വോട്ടര്‍മാരെ എത്തിച്ചു നടന്ന ഇലക്ഷനില്‍ പാനലിനു വിജയമുണ്ടായി.പാനലിനു പുറത്തു മല്‍സരിച്ച നാസ്സര്‍ കണ്ണന്‍കോടന്‍ 141 വോട്ടു നേടി.പാനലില്‍മല്‍സരിച്ച മറ്റുളളവര്‍ക്ക് 206മുതല്‍ 248വോട്ടു വരെ ലഭിച്ചു. ഗ്രാമപഞ്ചായത്തംഗം കൂടിയ ജിനീഷ് മുഹമ്മദിനാണ് ഏറ്റവും കൂടുതല്‍വോട്ട് 248. ഇലക്ഷനെ ചൊല്ലിയും നിലവിലുണ്ടായിരുന്ന സമിതിയെ ചൊല്ലിയുമുണ്ടായ സംഘര്‍ഷവും കേസുമെല്ലാം നിലനില്‍ക്കുമ്പോള്‍ തെരഞ്ഞെടെുപ്പില്‍ ഒട്ടും വാശികുറക്കാതെയായിരുന്നു മല്‍സരം. റഷീദ് പഴയമഠത്തില്‍ (പ്രസി.)ജിനീഷ് മുഹമ്മദ്(വൈസ് പ്രസി.)നിസ്സാര്‍ മുസ്തഫ(സെക്ര.)എം.എസ്.ഷെഫിന്‍(ജോ.സെക്ര.)ഷിയാസ് വട്ടക്കാവുങ്കല്‍(ട്രഷ)ഷാജി ആഞ്ഞിലിമൂട്ടില്‍,പി.എസ്.നസ്സീര്‍,ഷംസുദ്ദീന്‍, ത്വാഹാമുഹമ്മദ്,എം.കെ.അഷറഫ്,എം.ഹനീഫ(അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു. അഡ്വ. മുഹമ്മദ് പുഴക്കര റിട്ടേണിങ് ആഫീസറായിരുന്നു
Follow us on :
More in Related News
Please select your location.