Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിൽ പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള പെർമിറ്റുകൾ ആറ് മാസത്തേക്ക് താൽക്കാലികമായി നിർത്തിവെച്ചു

14 Aug 2024 00:47 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: ഒമാനിൽ ചില പ്രത്യേക പ്രഫഷനുകളിൽ പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള പെർമിറ്റുകൾ ആറ് മാസത്തേക്ക് താൽക്കാലികമായി നിർത്തി വക്കാൻ തീരുമാനിച്ചതായി (452/2024 ) ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. രാജകീയ ആജ്ഞ പ്രകാരമുള്ള 53/2023 തൊഴില്‍ നിയമം, ട്രേഡിംഗ് പെർമിറ്റുകൾക്കായി തൊഴിൽ മന്ത്രാലയം നൽകിയ 180/2022 മാർഗ്ഗനിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് തീരുമാനം.

കൺസ്ട്രക്ഷൻ വർക്കർ (ജനറൽ), ക്ലീനിംഗ് വർക്കർ (പൊതു കെട്ടിടങ്ങൾ), ലോഡിംഗ് ആൻഡ് അൺലോഡിംഗ് വർക്കർ, ബ്രിക്ക്ലെയർ, സ്റ്റീൽ ഫിക്സർ, തയ്യൽക്കാരൻ (സ്ത്രീകളുടെ വസ്ത്രങ്ങൾ / പുരുഷന്മാരുടെ വസ്ത്രങ്ങൾ / ജനറൽ), ഇലക്‌ട്രീഷ്യൻ (ജനറൽ ഇലെക്ട്രിക്കൽ ഇൻസ്റ്റലേഷനുകൾ), വെയ്റ്റർ, പെയിൻ്റർ, ഷെഫ് (ജനറൽ), ഇലക്ട്രീഷ്യൻ (ഹോം ഇൻസ്റ്റലേഷനുകൾ), ബാർബർ എന്നീ പതിമൂന്ന് പ്രൊഫഷനുകൾക്കാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ഒമാനി ഇതര തൊഴിലാളികൾക്ക് തൊഴിൽ നൽകുന്നതിനുള്ള ട്രേഡിംഗ് പെർമിറ്റ് നൽകുന്നത് ആറ് മാസത്തേക്ക് നിർത്തിവച്ചതായി അറിയിച്ചത്. 

ഈ പ്രൊഫഷനുകളിലെ വിസകൾ പുതുക്കുന്നതിനോ, ഒരു തൊഴിലുടമയിൽ നിന്നും മറ്റൊരു തൊഴിലുടമയിലേക്ക് രാജ്യത്തു നിന്നുകൊണ്ട് ട്രാൻസ്ഫർ ചെയ്യുന്നതിനോ തടസ്സങ്ങളില്ല. തീരുമാനം സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നും വ്യവസ്ഥകൾ നടപ്പിലാക്കാൻ ബന്ധപ്പെട്ട അധികാരികൾ ബാധ്യസ്ഥരാണെന്നും മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ മാസം ആദ്യം, സ്വകാര്യ മേഖലയിൽ പൗരന്മാർക്ക് കൂടുതൽ തൊഴിൽ നൽകുന്നതിനായി, തൊഴിൽ മന്ത്രാലയം 30 പുതിയ തൊഴിലുകൾ സ്വദേശികൾക്ക് മാത്രമായി നിജപ്പെടുത്തിയിരുന്നു. ഇത്തരം തൊഴിലുകളിൽ പ്രവാസികളെ നിയമിക്കുന്നത് നിരോധിക്കുകയും ചെയ്തിരുന്നു. ഒമാനൈസേഷൻ ലക്ഷ്യങ്ങൾ പാലിക്കാത്ത സ്വകാര്യമേഖലാ സ്ഥാപനങ്ങളുമായി സംസ്ഥാനത്തിൻ്റെ ഭരണപരമായ ഉപകരണത്തിൻ്റെ എല്ലാ യൂണിറ്റുകളും സർക്കാർ കമ്പനികളും ഇടപെടരുതെന്ന് തൊഴിൽ മന്ത്രാലയം നേരത്തെ തന്നെ പറഞ്ഞിരുന്നു. 

എല്ലാ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും സർക്കാർ നിർദ്ദേശിച്ചിട്ടുള്ള ഒമാനൈസേഷൻ ലക്ഷ്യങ്ങൾ ഉൾപ്പെടെയുള്ള തൊഴിൽ മാനദണ്ഡങ്ങളും, ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന ഒരു ഡിജിറ്റൽ സർട്ടിഫിക്കറ്റ് തൊഴിൽ മന്ത്രാലയത്തിൽ നിന്ന് നേടിയിരിക്കണം. എല്ലാ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും തൊഴിലുകളിൽ കുറഞ്ഞത് ഒരു ഒമാനിയെയെങ്കിലും നിയമിക്കണം. സ്ഥാപിതമായ ഒമാനൈസേഷൻ നിരക്കുകൾ ഉയർത്തുന്നതിനുള്ള സാമ്പത്തിക പാക്കേജിനും മന്ത്രാലയം അംഗീകാരം നൽകിയിരുന്നു . ഒമാനൈസേഷൻ നിരക്കുകളിൽ പ്രതിജ്ഞാബദ്ധരായ സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനവും അനുസരിക്കാത്ത സ്ഥാപനങ്ങളുടെ ഫീസ് ഇരട്ടിയാക്കുന്നതും ഉറപ്പാക്കാൻ തൊഴിൽ മന്ത്രാലയം വർക്ക് പെർമിറ്റ് ഫീസ് അവലോകനം ചെയ്യും.


ൾഫ് വാർത്തകൾക്കായി:  https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

Follow us on :

More in Related News