Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Sep 2024 12:33 IST
Share News :
ചാലക്കുടി: നിരാലംബരായ വൃദ്ധ മാതാപിതാക്കളെ ആധുനിക സൗകര്യങ്ങളോടെ ജീവിതാന്ത്യ ത്തോളം പരിപാലിക്കുന്ന പെനുവേൽ ഫൗണ്ടേഷൻ അഥവാ കരുതൽ വീട് അഞ്ചാം വാർഷികം ആഘോഷിച്ചു. കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാദർ. ഡേവിസ് ചിറമേൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ സ്ഥാപകനും ചെയർമാനുമായ ബാബു ചെറിയാൻ, ലൗലി ബാബു, ട്രസ്റ്റി ഐപ്പ് ജോസഫ്, മുൻ ഭിന്നശേഷി കമ്മീഷണർ എസ് എച്ച് പഞ്ചാപ കേശൻ, എറണാകുളം കൺസ്യൂമർ റിട്രസൽ കമ്മീഷൻ പ്രസിഡന്റ് ഡിബി ബിനു,24 ചാനൽ എക്സിക്യൂട്ടീവ് എഡിറ്റർ കെ ആർ ഗോപി കൃഷ്ണൻ, ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് അടക്കമുള്ള ജനപ്രതിനിധികൾ പങ്കെടുത്തു.കുറ്റിക്കാട് പ്രദേശത്ത്
രണ്ടര ഏക്കറിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.ഇപ്പോൾ 46 വൃദ്ധ മാതാ പിതാക്കളും 16 ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.
Follow us on :
Tags:
More in Related News
Please select your location.