Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രക്ഷിതാക്കൾ നിസ്‌വ ഇന്ത്യൻ സ്കൂൾ മാനേജ്മെന്റിന് നിവേദനം നൽകി

04 Aug 2024 19:25 IST

- MOHAMED YASEEN

Share News :

നിസ്‌വ: ഇന്ത്യൻ സ്കൂളിൽ വിവിധ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് രക്ഷിതാക്കൾ സ്കൂൾ മാനേജ്മെന്റിന് നിവേദനം നൽകി. കായിക മത്സരങ്ങളിൽ നാഷണൽ ലെവലിൽ അടക്കം മെഡലുകൾ നേടിയ സ്കൂളിൽ ശരിയായ അത്ലറ്റിക് ട്രാക്ക് പോലും ഇപ്പോഴുമില്ല. രക്ഷിതാക്കൾ ഏറെ കാലമായി ആവശ്യപ്പെടുന്ന അത്തരം അടിസ്ഥാന സൗകര്യങ്ങൾ അവഗണിച്ചു, സ്വിമ്മിങ് പൂൾ സ്പോർട്സ് കോംപ്ലക്സ് പോലെയുള്ള രക്ഷിതാക്കളുടെ മേലെ സാമ്പത്തിക ഭാരം അടിച്ചേൽപിക്കാൻ സാധ്യതയുള്ള വലിയ പ്രൊജെക്ടുകൾ ഒരു സാധ്യത പഠനവും നടത്താതെ നടപ്പിലാക്കാൻ മാനേജ്മെന്റ് നീക്കം നടത്തുന്ന സാഹചര്യത്തിലാണ് രക്ഷിതാക്കൾ ആശങ്ക അറിയിച്ചു നിവേദനം നൽകിയത്. 

ആർട്സ്, സ്പോർട്സ് ഇവെന്റുകൾ നടക്കുന്ന കാലയളവിൽ മത്സരാർത്ഥികൾക്ക് പരിശീലനം നടത്താൻ പ്രത്യേക പീരിയഡ് വേണമെന്ന ആവശ്യവും സ്കൂളിന്റെ പ്രവർത്തനത്തിൽ സഹായിക്കാൻ രക്ഷിതാക്കളുടെ ടാസ്ക് ഫോഴ്‌സുകൾ രൂപീകരിക്കണം, സ്കൂളിൽ വിദ്യാർത്ഥികൾക്കായി കാന്റീൻ വേണം എന്നീ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിച്ചതായി പേരെന്റ്സ് ഫോറം പ്രതിനിധികൾ ആയ സുബൈർ ഇടത്തുംകുന്ന്, സുനിൽ പൊന്നാനി, ബിജു മാവേലിക്കര എന്നിവർ അറിയിച്ചു.


ൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

Follow us on :

More in Related News