Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Sep 2026 19:40 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടിയിൽ
നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവിനെ പിടികൂടി. കഴിഞ്ഞ ഒരാഴ്ച്ചയായി നെടുവ, ഹരിപുരം കുപ്പിവളവ് തുടങ്ങിയ ഭാഗങ്ങളിൽ നിരന്തരം മോഷണത്തിന് ശ്രമിക്കുകയും നിരവധി വീടുകളുടെ വാതിൽ തകർത്ത് മോഷണശ്രമം നടത്തുകയും ചെയ്ത സ്ഥിരം മോഷ്ടാവിനെ പരപ്പനങ്ങാടി പോലീസിൻ്റെ ജാഗ്രതയിൽ ഇന്നലെ രാത്രി 11:30 മണിയോടെ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ വെച്ച് പിടികൂടി.
പരപ്പനങ്ങാടിയിൽ 11:00 മണിക്ക് ശേഷം നിർത്തുന്ന ട്രെയിനുകൾ നിരീക്ഷിച്ച പോലീസ് ഷൊർണ്ണൂർ ഭാഗത്ത് നിന്നും എത്തിയ ട്രെയിനിൽ വന്നിറങ്ങിയ മോഷ്ടാവിനെ സംശയാസ്പദമായി കണ്ട് പിടി കൂടുകയായിരുന്നു. നെടുവയിൽ സിസിടിവി ദൃശ്യത്തിൽ പതിഞ്ഞ കള്ളൻ്റെ നടത്തം ശ്രദ്ധിച്ചാണ് സമാനരീതിയിൽ നടന്നുവന്നിരുന്ന മോഷ്ടാവിനെ സാഹസികമായി പിടികൂടിയത്.
നിരവധി മോഷണ കേസിൽ പ്രതിയായ താനൂർ പുത്തൻ തെരു സ്വദേശിയായ പ്രദീപ് എന്നയാളെയാണ് പരപ്പനങ്ങാടി പോലീസ് പിടികൂടിയത്. ഇയാൾ സ്ഥിരം മോഷ്ടാവാണ് ഇന്നലെ രാത്രി കട കുത്തിതുറക്കാൻ പ്ലാനിട്ട ഇയാളുടെ ബാഗിൽ നിന്നും ഇരുമ്പു കമ്പി, ഹാക് സോബ്ലേഡ്, കൈയുറ തുടങ്ങിയ മോഷണ ഉപകരണങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
മോഷണം നടത്താൻ ശ്രമിച്ചയിടങ്ങളിൽ പോലിസ് ഇയാളെ തെളിവെടുപ്പിനായി എത്തിക്കും
Follow us on :
Tags:
More in Related News
Please select your location.