Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Sep 2026 12:44 IST
Share News :
കോഴിക്കോട് : സെപ്റ്റംബർ 17-നും 30-നും നിരവധി ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ഉൾപ്പെടെയുള്ള മലബാർ മേഖലയിൽ റെയിൽ ഗതാഗതത്തെ ആശ്രയിക്കുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കാൻ സാധ്യതയുണ്ട്.
വിദ്യാർത്ഥികൾ, ജീവനക്കാർ, വ്യാപാരികൾ, രോഗികൾ, ഉദ്യോഗസ്ഥർ, ദീർഘദൂര യാത്രക്കാർ തുടങ്ങിയവർക്ക് ട്രെയിൻ സർവീസുകൾക്ക് പകരം ആശ്രയിക്കാവുന്ന പ്രധാന പൊതുഗതാഗത സംവിധാനമാണ് KSRTC.
അതിനാൽ പ്രസ്തുത ദിവസങ്ങളിൽ യാത്രക്കാരുടെ വർധിച്ച ആവശ്യം മുൻകൂട്ടി കണക്കിലെടുത്ത് പ്രധാന മലബാർ റൂട്ടുകളിലും, ആവശ്യാനുസരണം അധിക KSRTC സർവീസുകൾ/സ്പെഷ്യൽ സർവീസുകൾ ഏർപ്പെടുത്തണo.
ആയതിനാൽ, സെപ്റ്റംബർ 17, 30 തീയതികളിൽ മലബാറിലെ പ്രധാന റൂട്ടുകളിൽ അധിക KSRTC സർവീസുകൾ നടത്തുക.
ട്രെയിൻ നിയന്ത്രണം ബാധിക്കുന്ന പ്രധാന സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന പ്രത്യേക സർവീസുകൾ ക്രമീകരിക്കുക;
യാത്രക്കാരുടെ തിരക്ക് കൂടുതലുള്ള സമയങ്ങളിൽ അധിക ബസുകൾ വിന്യസിക്കുക; ആവശ്യമായിടത്ത് 24 മണിക്കൂർ സർവീസ്/രാത്രി സർവീസുകൾ പരിഗണിക്കുക; റെയിൽവേയിൽ നിന്ന് ലഭിക്കുന്ന ട്രെയിൻ നിയന്ത്രണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ KSRTC-യിൽ മുൻകൂട്ടി പ്രത്യേക ഗതാഗത ക്രമീകരണം ഏർപ്പെടുത്തുക
എന്നിവ അടിയന്തരമായി പരിഗണിക്കണമെന്ന് അഭ്യർത്ഥിച്ച് കേരളം മുഖ്യമന്ത്രി, ഗതാഗത മന്ത്രി, കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ എന്നിവർക്ക് കോൺഫെഡറേഷൻ ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ വർക്കിംഗ് ചെയർമാൻ സി ഇ ചാക്കുണ്ണി, കേരള ചെയർമാൻ എ. ശിവശങ്കരൻ എന്നിവർ
നിവേദനം അയച്ചു.
Follow us on :
Tags:
More in Related News
Please select your location.