Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേദനകളും, പ്രയാസങ്ങളും ഉണ്ടെങ്കിലും പ്രവാസത്തിന് ആത്‌മീയതയുടെ സുഖം: മുരളി ഗോപി

28 Sep 2024 11:36 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഏറെ വേദനകളും, പ്രയാസങ്ങളും ഉണ്ടെങ്കിലും പ്രവാസത്തിന് ആത്മീയതയുടെ സുഖമുണ്ടെന്ന് പ്രശസ്ത ചലച്ചിത്ര നടനും, സംവിധായകനുമായ മുരളി ഗോപി അഭിപ്രായപ്പെട്ടു . മസ്‌കറ്റിലെ നായർ ഫാമിലി യുണിറ്റിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ "ചിങ്ങപൊന്നോണത്തിൽ" മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഏതൊന്നിനെയും ഏറെ അകലെനിന്നും വീക്ഷിക്കുമ്പോഴാണ് അതിന്റെ യഥാർത്ഥ സൗന്ദര്യവും, മൂല്യവും നമുക്ക് മനസ്സിലാവുക, അടുത്ത് നിന്ന് വീക്ഷിക്കുമ്പോൾ ഒന്നിന്റെ കുറവും, പോരായ്മകളുമാണ് ആളുകൾ കാണുക അതുകൊണ്ട് നാട്ടിൽ നിന്നും അകന്നു നിൽക്കുന്ന നാം ഓരോരുത്തരും നാട്ടിലെ ഉത്സവത്തിന്റെയും, ഓരോ ആഘോഷത്തിൻറെയും നന്മയും, ആനന്ദവും നന്നായി അറിയുന്നു.

നാട്ടിലേതിനേക്കാൾ ഭംഗിയായി ഒരുമയോടും, ആഹ്‌ളാദത്തോടെയും പ്രവാസികൾക്ക് ഓണം ആഘോഷിക്കാൻ കഴിയുന്നത് അതുകൊണ്ടാണ്, കാരണം പ്രവാസികൾക്കിടയിൽ ജാതിയോ, ഉപജാതിയോ ഇല്ല, പ്രവാസികൾ എന്ന മനുഷ്യർ മാത്രമാണുള്ളത് ഇതിൽ നിന്നും നാടിനു മാത്രമല്ല രാജ്യത്തിന് തന്നെ വലിയൊരു സന്ദേശം നൽകാനുണ്ടെന്നും മുരളി ഗോപി കൂട്ടി ചേർത്തു.

നേരെത്തെ ചെണ്ടമേളവും, താലപ്പൊലിയും, മാവേലി വരവേൽപ്പുമായി ആരംഭിച്ച പരിപാടിയിൽ പ്രസിഡണ്ട് സുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. രണ്ട് പതിറ്റാണ്ട് മുൻപ് പരിമിതമായ രീതിയിൽ ആരംഭിച്ച യുണിറ്റിയുടെ ഓണാഘോഷ പരിപാടി ഇന്ന് വിപുലമായ രീതിയിൽ ആഘോഷിക്കാൻ കഴിഞ്ഞതിൽ പ്രവാസികൾ നൽകിയ സഹകരണത്തിനും, സ്നേഹത്തിനും സുകുമാരൻനായർ നന്ദി പറഞ്ഞു. 

കൂട്ടായ്മയുടെ ഈ വർഷത്തെ ഭാരത കേസരി പുരസ്ക്കാരം മുരളി ഗോപിക്കും, കലാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് പ്രശസ്ത ചലച്ചിത്ര സംവിധായകൻ കെ.മധുവിനും, ബിസിനസ്സ് എക്സലൻസിനുള്ള പുരസ്‌കാരം കൊച്ചിൻ ഗോൾഡ് മാനേജിങ് ഡയറക്ടർ ജഗജിത് പ്രഭാകറിനും ചടങ്ങിൽ സമ്മാനിച്ചു. 

പത്താം ക്‌ളാസ്സ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കൾക്കുള്ള പുരസ്‌ക്കാരവും ചടങ്ങിൽ വിതരണം ചെയ്തു . തുടർന്ന് സുനിൽ കുമാർ കൃഷ്ണൻനായർ സംവിധാനം ചെയ്ത "ബ്രഹ്മദത്തം" എന്ന നൃത്തനാട്യ ശില്പം, സിനിമാറ്റിക്ക് ഡാൻസ്, തിരുവാതിരക്കളി, കൂട്ടായ്മയിലെ അംഗങ്ങളുടെ ഗാനമേള, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയും നടന്നു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് ഹരികുമാർ സ്വാഗതവും, ജയരാജ് പിള്ള നന്ദിയും പറഞ്ഞു.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl,

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News