Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jun 2024 14:45 IST
Share News :
ന്യൂഡൽഹി: അന്നു കപൂറിന്റെ ബോളിവുഡ് ചിത്രം ‘ഹമാരാ ബാരാഹി’ന്റെ റിലീസ് സുപ്രീംകോടതി തടഞ്ഞു.
ചിത്രത്തിന്റെ ടീസറിലെ ദൃശ്യങ്ങളും സംഭാഷണങ്ങളും പ്രകോപനപരമാണെന്ന കാരണം കാട്ടിയാണ് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുൾപ്പെട്ട ബെഞ്ച് സിനിമയുടെ റിലീസ് തടഞ്ഞത്. സിനിമ റിലീസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ബോംബെ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് അസ്ഹർ ബാഷ തംബോലി നൽകിയ ഹർജിയിലാണ് ഉത്തരവ്.
ടീസർ കണ്ടു, അതിലെ ദൃശ്യങ്ങളും സംഭാഷണങ്ങളും ഇത്രയേറെ പ്രകോപനപരമാണെങ്കിൽ സിനിമയിലെന്താകുമെന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. അസ്ഹർ ബാഷ തംബോലി സമർപ്പിച്ച ഹർജിയിൽ വേഗത്തിൽ തീരുമാനമെടുക്കാൻ ബോംബെ ഹൈക്കോടതിയോട് ബെഞ്ച് ആവശ്യപ്പെട്ടു. ഇസ്ലാമിക വിശ്വാസത്തെയും വിവാഹിതരായ മുസ്ലീം സ്ത്രീകളെ അവഹേളിക്കുന്നതാണ് ഈ സിനിമ എന്ന് ആരോപിച്ചാണ് ഹർജിക്കാരൻ പരാതി നൽകിയത്. നേരത്തെ ഹമാരാ ബാരാഹിന്റെ റിലീസ് കർണാടകയിലും തടഞ്ഞിരുന്നു.
Follow us on :
Tags:
More in Related News
Please select your location.