Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Dec 2024 21:54 IST
Share News :
പീരുമേട് : താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് മൂലം രോഗികൾ ബുദ്ധിമുട്ടുന്നു. ഇവിടെ ഉണ്ടായിരുന്ന അസ്ഥി രോഗ വിദഗ്ധനും ശിശുരോഗ വിദഗ്ധനും സ്ഥലം മാറി പോയെങ്കിലും പകരം സംവിധാനം ഒരുക്കിയിട്ടില്ല.
തോട്ട മേഖലയിലെ തൊഴിലാളികളും
സാധാരണക്കാരുടെയും ഏക ആശ്രയമാണ് പീരുമേട് താലൂക്ക് ആശുപത്രി. ഇവർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഓർത്തോ , ഗൈനിക്ക്, പിഡിയാട്രിഷൻ വിഭാഗങ്ങളെയാണ്. ശബരിമല മണ്ഡലകാലം ആരംഭിച്ചതിനാൽ വാഹാനാപകടങ്ങൾ പെരുകി, അടിയന്തര സാഹചര്യത്തിൽ അസ്ഥി രോഗ വിദഗ്ധൻ്റെ സേവനം ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കും. ഡോക്ടർമാരുടെ കുറവുകൂടാതെ ജീവനക്കാരുടെ അഭാവവും പ്രശ്നം സങ്കിർണമാക്കുന്നുണ്ട്. താത്കാലിക ജിവനക്കാരിൽ ചിലരുടെ പെരുമാറ്റം വലിയ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികൾ വീൽചെയർ തള്ളാൻ കൂടെ ആളെ കൂടി കരുതണം. മണിക്കുറുകൾ കാത്തു നിന്ന് ചീട്ട് എടുത്ത് ഡോകറെകണ്ടാലും ഫാർമസിയിലും നീണ്ട നേരം കാത്തു നിൽക്കണം. എന്നാൽ ആവശ്യത്തിന് മരുന്ന് ലഭ്യമല്ല. പരാധിനതകളുടെ നടുവിൽ പ്രവർത്തിക്കുന്ന ആശുപത്രിയുടെ ദൈനംദിന കാര്യങ്ങളിൽ ബ്ലോക്കു പഞ്ചായത്തും സുപ്രണ്ടും വേണ്ട ശുഷ്കാന്തി കാണിക്കുന്നില്ലന്ന് പരാതി ഉയർന്നു
Follow us on :
More in Related News
Please select your location.