Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിൽ ഒരാൾ കടലിൽ മുങ്ങി മരിച്ചു, ഏഴ് പേരുടെ നില ഗുരുതരം

27 Apr 2024 01:10 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചില്‍ ആണ് അപകടം ഉണ്ടായത്.

ഒരാള്‍ മരണപ്പെട്ടതായും മറ്റു ഏഴ് പേരെ രക്ഷപ്പെടുത്തിയതായും എന്നാൽ ഇവരുടെ നില ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നും മസ്‌കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) അറിയിച്ചു.

അപകടത്തില്‍ പെട്ടവര്‍ ഏഷ്യന്‍ രാജ്യക്കാരാണ്. എന്നാല്‍, ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Follow us on :

More in Related News