Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാടിനൊപ്പം ചേർന്ന് നഗരസഭയുടെ ഓണാഘോഷം.

13 Sep 2024 16:47 IST

WILSON MECHERY

Share News :


ചാലക്കുടി:  നഗരസഭയുടെ

ഓണാഘോഷത്തോടൊപ്പം വയനാട്ടിലെ ദുരന്ത ബാധിതർക്ക് കൈതാങ്ങുമായ് മുഖ്യമന്ത്രിയുടെ

വയനാട് പുനരധിവാസത്തിനുള്ള ദുരിതാശ്വാസ ഫണ്ടിലേക്ക് തുക നൽകി.

നഗരസഭ ഫണ്ടിൽ നിന്നും 10 ലക്ഷവും, കൗൺസിലർമാരുടെ വിഹിതം 50,000/-വും ഹരിതകർമ്മസേന 29, 400/- ഉം, വി. ആർ .പുരം ഗവ: സ്കൂൾ വിദ്യാർത്ഥികൾ സമാഹരിച്ച 

7000/- രൂപയും,32, 33 വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ വിഹിതം 6600/- രൂപയും,

ശിൽപ്പി ജ്വല്ലറി നൽകിയ 

5,000/- ഉം ഉൾപ്പെടെ, 10,98,000/ രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

നഗരസഭയിലെ ജീവനക്കാരുടെ

വിഹിതംശമ്പളത്തിൽ നിന്നും

നേരിട്ട് നൽകും.

ചെയർമാൻ എബി ജോർജ്ജ്,

വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ,

ജീവനക്കാർ എന്നിവർ ചേർന്ന്,

MLA സനീഷ് കുമാർ ജോസഫിന്

ഫണ്ട് കൈമാറി. ഓഫീസ് പ്രവർത്തനത്തിന് തടസം വരാത്ത വിധം രാവിലെ തന്നെ

പൂർക്കള മത്സരം പൂർത്തിയാക്കി.

ഒന്നാം സ്ഥാനംധനകാര്യസ്റ്റാൻ്റിംഗ് കമ്മിറ്റിയും, റവന്യൂ വിഭാഗവും ചേർന്ന ടീമിനും ,രണ്ടാം സ്ഥാനം

 സ്റ്റാൻ്റിംഗ് കമ്മിറ്റിയും PWD വിഭാഗവും ചേർന്ന ടീമിനും ,മൂന്നാം സ്ഥാനം ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റിയും ആരോഗ്യ വിഭാഗവും ചേർന്ന ടീമിനും ലഭിച്ചു.ഉച്ചക്ക് ഓണ സദ്യയും തുടർന്ന് ജനപ്രതിനിധികളുടേയും ജീവനക്കാരുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികളും

വടംവലി മൽസരവും

നടന്നു.

Follow us on :

More in Related News