Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'മാളക്കാരുടെ ഓണം' @ ദുബായ്

14 Oct 2024 17:20 IST

- WILSON MECHERY

Share News :

ദുബായിലെ മാള വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 13 ഞായറാഴ്ച 'മാളക്കാരുടെ ഓണം' എന്ന പേരിൽ അൽ ഖുസൈസിലുള്ള Al Bustan Center and Residence ൽ വച്ച് വിവിധ 'കലാപരിപാടികളോടെ ഓണം ആഘോഷിച്ചു. കാലത്ത് 10 മണി മുതൽ ചെണ്ടമേളത്തോടെയുള്ള ഘോഷയാത്രയും, വിവിധ കലാപരിപാടികൾ, ഓണ സദ്യ, DJ Music എന്നിവ ഒരുക്കിയിരുന്നു. പ്രസിഡണ്ട് സുഷിൽ വാസു ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്ത ചടങ്ങിൽ സെക്രട്ടറി സോജൻ കുരിശിങ്കൽ സ്വാഗതവും ട്രഷറർ ഗിരിഷ് ചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി. ആർട്സ് കൺവീനർ അഡ്വ മുഹമ്മദ് റഫീക്കിനോടൊപ്പം സ്വാതി ജയകുമാറും ലിയാന ഷെഫിൻ ഷായും പരിപാടികൾ നിയന്ത്രിച്ചു.

Follow us on :

More in Related News