Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാൻ സുൽത്താന് അറബ് പാർലിമെന്റിന്റെ 'ലീഡേഴ്‌സ് ഓർഡർ 'അവാർഡ്

15 May 2024 07:42 IST

- MOHAMED YASEEN

Share News :

മസ്കറ്റ്: ഒമാൻ സുൽത്താന് അറബ് പാർലിമെന്റിന്റെ 'ലീഡേഴ്‌സ് ഓർഡർ 'അവാർഡ്. അറബ് രാഷ്ട്രങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടത്തിയ ഇടപെടലുകൾക്ക് അറബ് പാർലമെൻ്റ് ആണ് സുൽത്താന് "ലീഡേഴ്‌സ് ഓർഡർ" നൽകി ആദരിച്ചത് . സുൽത്താൻ ഹൈതം ബിൻ താരിക്കിൻ്റെ നിർദ്ദേശപ്രകാരം, അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രി സുൽത്താന്റെ പ്രത്യേക പ്രതിനിധിസയ്യിദ് അസദ് ബിൻ താരിഖ് അൽ സെയ്ദ്,  അറബ് പാർലമെൻ്റ് സുൽത്താൻ രാജാവിന് നൽകിയ 'ലീഡേഴ്‌സ് ഓർഡർ" സുൽത്താന് വേണ്ടി ഏറ്റുവാങ്ങി.

അറബ് നേതാക്കൾക്ക് പാർലമെൻ്റ് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ് ലീഡേഴ്‌സ് ഓർഡർ . അറബ് രാഷ്ട്രത്തെ ആശങ്കപ്പെടുത്തുന്ന പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള അദ്ദേഹത്തിൻ്റെ മികച്ച ശ്രമങ്ങൾക്കും സംയുക്ത അറബ് പ്രവർത്തനത്തെ പിന്തുണയ്‌ക്കുന്നതിനുള്ള അദ്ദേഹത്തിൻ്റെ നിരന്തര ശ്രമങ്ങൾക്കും ഇടപെടലുകൾക്കും അഭിനന്ദനവും നന്ദിയും അറിയിക്കുന്നതിനാണ് സുൽത്താന് മെഡൽ സമ്മാനിച്ചത്. 

അറബ് പാർലമെൻ്റ് സ്പീക്കർ അദേൽ അബ്ദുൽറഹ്മാൻ അൽ അസൂമിയെയും സംഘത്തെയും മസ്‌കറ്റിൽ സയ്യിദ് അസദ് സ്വീകരിച്ചപ്പോഴാണ് അറബ് മെഡൽ ദാന ചടങ്ങ് നടന്നത്.ചടങ്ങിൽ ഷൂറ കൗൺസിൽ ചെയർമാൻ ഖാലിദ് ബിൻ ഹിലാൽ അൽ മവാലിയും സയ്യിദ് അസദിൻ്റെ ഓഫീസിലെ സെക്രട്ടറി ജനറലും ഉപദേശകനും അറബ് പാർലമെൻ്റിലെ ചില അംഗങ്ങളും പങ്കെടുത്തു.

Follow us on :

More in Related News