Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Dec 2025 03:06 IST
Share News :
മസ്കറ്റ്: മലയോര വിദ്യാഭ്യാസ നവോത്ഥാനത്തിന് അടിത്തറ പാകിയ മുക്കം മുസ്ലിം ഓർഫനേജിന്റെ അമരക്കാരെ ഒമാൻ മാമോക് അലൂമിനി ആദരിച്ചു.
ഓർഫനേജിന്റെ തുടക്കവും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പടുത്തുയർത്തികൊണ്ടുള്ള സമ്പന്നമായ പ്രസ്ഥാനത്തിന്റെ ചരിത്രവും അത്യന്തം വ്യക്തതയോടെയും കരുത്തോടെയും അവതരിപ്പിച്ച ചടങ്ങ് ഹൃദയസ്പർശിയായി.
മാമോക് അലൂമിനി മീറ്റിൽ ഒമാനിൽ താമസിക്കുന്ന നിരവധി മാമോക്കിയൻസ് പങ്കെടുത്തു. പഴയകാല ഓർമ്മകളിലേക്ക് തിരിച്ചുപോകുമ്പോൾ, അനുഭവങ്ങളാൽ നിറഞ്ഞിരുന്ന ആ കാലങ്ങളുടെ കഥകൾ എല്ലാവരുടെയും മനസിനെ സ്പർശിക്കുകയും, കണ്ണുകളെ നനയിക്കുകയും ചെയ്തു.
മുൻകാല പിതാക്കന്മാർ എടുത്ത ത്യാഗങ്ങളും അവരുടെ സമർപ്പണവും സാമ്പത്തിക പിന്തുണയും ഇന്നത്തെ തലമുറയെ ആഴത്തിൽ ചിന്തിപ്പിക്കുന്നവയായിരുന്നു.
എം.എം.ഒ. പ്രസിഡണ്ട് അബ്ദുറഹിമാൻ ഹാജി, സി.ഇ.ഒ & സെക്രട്ടറി അബ്ദുള്ള കോയ ഹാജി, സെക്രട്ടറി ഹസ്സു വയലിൽ, ബിരാൻ കൂട്ടി കണ്ടിയിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സ്നേഹവിരുന്നും, സംഗീതവും ഒരുക്കി പരിപാടിയെ കൂടുതൽ മനോഹരമാക്കി. അതിഥികളെ സ്നേഹോപഹാരം നൽകി ആദരിച്ചു. ഒമാൻ മാമോക്ക് അലുംനി എല്ലാ വിധ പിന്തുണയും തുടർന്നും നൽകുമെന്ന് ഉറപ്പ് നൽകി.
പ്രസിഡന്റ് സുബൈർ കണ്ടിയിൽ പരിപാടികൾക്ക് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷംന സന്ദേശ് സ്വാഗതവും സെക്രെട്ടറി സാലിഹ റവാബ് നന്ദിയും പറഞ്ഞു.
എക്സിക്യൂട്ടീവ് അംഗങ്ങളായ മുജീബ് റഹ്‌മാൻ, അലി ബഷീർ, ഷംസീർ, അബ്‌ദുൽ റാഷിദ്, ഫൈറൂസ്, അഞ്ജു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.