Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Apr 2024 00:32 IST
Share News :
മസ്കറ്റ്: ഒമാൻ കൃഷിക്കൂട്ടം പത്താം വാർഷികവും കുടുംബ സംഗമവും സീബിലെ റാമി ഡ്രീം റിസോർട്ടിൽ വെച്ച് സംഘടിപ്പിച്ചു. ഒമാനിലെ വിവിധ മേഖലകളിൽ നിന്നുള്ള അംഗങ്ങളുടെ പ്രാതിനിഥ്യം കൊണ്ട് വാർഷികാഘോഷ ചടങ്ങ് ശ്രദ്ധേയമായി.
ചടങ്ങിൽ കേരള സർക്കാരിന്റെ യുവ കർഷകനുള്ള അവാർഡു ജേതാവായ ശ്രീ എസ്.പി സുജിത് മുഖ്യാഥിതി ആയിരുന്നു. ഒമാൻ കൃഷിക്കൂട്ടത്തിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച ശ്രീ എസ്.പി സുജിത് കൃഷിയുടെ പ്രാധാന്യത്തെ കുറിച്ചും, നൂതന കാർഷിക രീതികളെ കുറിച്ചും സംസാരിച്ചു. ഒമാൻ കൃഷിക്കൂട്ട അംഗങ്ങൾ ഉൽപ്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികൾക്കു വിപണി കണ്ടെത്തി കൂടുതൽ ജനങ്ങളിലേക്ക് അത്തരം പച്ചക്കറികൾ എത്തിക്കാനും, അവബോധം സൃഷ്ടിക്കേണ്ട ആവശ്യകതയെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.. അദ്ദേഹത്തിന്റെ കേരളത്തിലുള്ള മാതൃക കൃഷിത്തോട്ടം സന്ദർശിച്ച് അദ്ദേഹം അവലംബിക്കുന്ന നൂതന കൃഷി രീതികളെ കുറിച്ച് പഠിക്കാൻ ഒമാൻ കൃഷികൂട്ട അംഗങ്ങളെ ക്ഷണിക്കുകയും ചെയ്തു.
ചടങ്ങിൽ ഒമാൻ കൃഷിക്കൂട്ടം മാതൃക കർഷക/കർഷകൻ ജേതാക്കൾക്കുള്ള അവാർഡ് .ശ്രീ എസ്.പി.സുജിത് വിതരണം ചെയ്തു. ബുറൈമി മേഖലയിൽ ധന്യ സന്തോഷ്(soil), ബാബു തോമസ് (pot) സോഹാർ മേഖലയിൽ അനിത അനിൽകുമാർ (soil) ,അശ്വതി ശ്രീജിത്ത് (pot), മസ്കറ്റ് മേഖലയിൽ ശ്രീമതി ബിൻസി നൗഫൽ(pot),, ശ്രീ സുബാഷ് സുകുമാരൻ(soil) ജേതാക്കളായി..
വാർഷിക ആഘോഷത്തിന്റെ പ്രധാന പ്രയോജകരായ ഷാഹി ഫുഡ് ആൻഡ് സ്‌പൈസസ് ന്റെ മേധാവിയായ ശ്രീ എം എ മുഹമ്മദ് അഷ്‌റഫ് ചടങ്ങിൽ വിശിഷ്ടാതിഥിയായി സംസാരിച്ചു. മായം കലരാത്ത ഭക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ചും, കുട്ടികളിൽ കാർഷിക ബോധം വളർത്താനും അത് വഴി വരും തലമുറയിലേക്കു കാർഷിക അറിവുകൾ പകർന്നു നൽകേണ്ടതിനെ കുറിച്ചും ഊന്നി പറഞ്ഞു.
ചടങ്ങിൽ കുട്ടികളിൽ കാർഷിക അവബോധം വളർത്താനായി ഒമാൻ കൃഷിക്കൂട്ടം നടത്തുന്ന The little green fingers വിജയികൾക്കുള്ള അവാർഡ് വിതരണവും നടത്തി. ഒമാൻ കൃഷികൂട്ടം അഡ്മിൻ ശ്രീ സന്തോഷ് അധ്യക്ഷനായ ചടങ്ങിൽ ശ്രീമതി രശ്മി സന്ദീപ് സ്വാഗതവും ശ്രീമതി സുനി ശ്യാം നന്ദിയും പറഞ്ഞു. തുടർന്ന് ഒമാൻ കൃഷിക്കൂട്ടം അംഗങ്ങളുടെ ഡാൻസും പ്രശസ്ത പിന്നണി ഗായകരായ ദീപക് നായരും കീർത്തന സ്മിതയും പങ്കെടുത്ത ഗാനമേളയും ഉണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.