Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Oct 2024 09:39 IST
Share News :
തൃശൂർ :
പുതിയ മിനിമം വേതനം പ്രഖ്യപിക്കുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് ജനുവരി ഒന്ന് മുതൽ കേരളത്തിലെ മുഴുവൻ നഴ്സുമാരും , ആശുപത്രി ജീവനക്കാരും സമ്പൂർണ്ണ സമരത്തിലേക്ക് കടക്കും. തൃശ്ശൂരിൽ ചേർന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ( UNA ) ജനറൽ കൗൺസിൽ യോഗത്തിലെ ചർച്ചയ്ക്ക് ശേഷമാണ് സംഘടന സമരം പ്രഖ്യാപിച്ചിരിക്കുന്നത്. 2023 ജനുവരി 23 ന് ഹൈക്കോടതി മൂന്ന് മാസത്തിനുള്ളിൽ ശമ്പള പരിഷ്കരണം നടത്തണമെന്ന് സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഹൈക്കോടതി നിർദ്ദേശം നടപ്പിലാക്കാതെ 20 മാസത്തോളമായി സർക്കാർ മുന്നോട്ട് പോവുകയാണ്. ശമ്പളവർദ്ധനവിന് വേണ്ടി രൂപം കൊടുത്ത കമ്മിറ്റികൾ എല്ലാം തന്നെ നോക്കുകുത്തികൾ ആയി ഇരിക്കുകയാണ്.
സർക്കാർ മൗനം വെടിയണം. ശമ്പളം പരിഷ്കരണം വരുന്ന മൂന്ന് മാസത്തിനുള്ളിൽ പൂർണ്ണമായി നടപ്പിലാക്കണം. അതിനുള്ളിൽ പുതിയ മിനിമം വേതനം പ്രഖ്യാപിച്ചില്ലായെങ്കിൽ ജനുവരി ഒന്ന് മുതൽ സമ്പൂർണ്ണ പണിമുടക്കും സെക്രട്ടേറിയറ്റിലേക്ക് ലോങ്ങ് മാർച്ചുമാണ് UNA നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി മൂന്ന് മാസത്തിനുള്ളിൽ യുണിറ്റ് സമ്മേളനങ്ങളും, ജില്ലാ കൺവെൻഷനുകളും സംഘടിപ്പിക്കും. ഇതിനോടൊപ്പം തന്നെ കേരള നഴ്സസ് ആൻ്റ് മിഡ് വൈവ്സ് കൗൺസിൽ തിരഞ്ഞെടുപ്പ് 3 മാസത്തിനുള്ളിൽ നടത്തണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടും, ഇതുവരെ ആയിട്ടും ഇലക്ഷൻ പ്രഖ്യാപിച്ചിട്ടില്ല. എത്രയും പെട്ടെന്ന് കൗൺസിൽ ഇലക്ഷൻ പ്രഖ്യാപിക്കണമെന്നും UNA ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു.
തൃശ്ശൂരിൽ നടന്ന UNA സംസ്ഥാന ജനറൽ കൗണ്സിൽ യോഗത്തിന് സംസ്ഥാന പ്രസിഡൻ്റ് ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു. യോഗം ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ ഉത്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി സുധീപ് .എം.വി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അജയ് വിശ്വംഭരൻ, സംസ്ഥാന ട്രഷറർ ദിവ്യ ഇ.എസ് , വർക്കിംഗ് സെക്രട്ടറി നിതിൻമോൻ സണ്ണി എന്നിവർ പ്രസംഗിച്ചു.
ഉപഭാരവാഹികളായ അഭിലാഷ് , ജോൺ, അൻസാർ , എബിച്ചൻ, ലിൻസി ,നിത , തോമസ് എന്നിവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.