Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാന്റെ വിവിധ ഭാഗങ്ങളില്‍ അധിവസിക്കുന്ന പ്രവാസി മലയാളികള്‍ തിരുവോണം ആഘോഷിച്ചു

17 Sep 2024 01:39 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: ഒമാന്റെ വിവിധ ഭാഗങ്ങളില്‍ അധിവസിക്കുന്ന പ്രവാസി മലയാളികള്‍ തിരുവോണം ആഘോഷിച്ചു. കുടുംബങ്ങളായി താമസിക്കുന്ന പലരും വീട്ടില്‍ തന്നെ സദ്യയൊരുക്കി. സദ്യ ഒരുക്കാന്‍ പറ്റാത്തവരും ബാച്ചിലര്‍ താമസക്കാരും റെസ്റ്റോറന്റുകളും, ഹോട്ടലുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഒരുക്കിയ സദ്യകളെ ആശ്രയിച്ചു. 

തിരുവോണ ദിവസം നബിദിന അവധി ലഭിച്ചത് കൊണ്ട് കുടുംബങ്ങള്‍ ഒന്നിച്ചു തിരുവോണ ദിവസം തന്നെ ആഘോഷിക്കാന്‍ ഒമാനിലെ മലയാളികള്‍ക്ക് അവസരം ലഭിച്ചു. മഹാബലിയുടെ എഴുന്നള്ളത്താണ് തിരുവോണ ദിവസം മുഖ്യ ആകര്‍ഷകമായത്. 

വനിതാ മാവേലി മുതല്‍ ഈജിപ്ഷ്യന്‍ മാവേലി വരെ കൗതുകമുണര്‍ത്തി

സലാം പറഞ്ഞു അറബിയില്‍ സംസാരിച്ചെത്തിയ ഈജിപ്ഷ്യന്‍ മാവേലിയെ കണ്ടപ്പോള്‍ മലയാളികള്‍ക്ക് കൗതുകമായി. മബേലയിലെ ഒരു റെസ്റ്റോറന്റില്‍ നടന്ന പരിപാടിയിലാണ് ഈജിപ്ത് സ്വദേശി മംദൊഹ് മാവേലി വേഷം അണിഞ്ഞത്. 

മസ്‌കറ്റില്‍ നടന്ന ഓള്‍ കേരളാ വുമണ്‍ മസ്‌കറ്റിന്റെ പരിപാടിയായ അനോഖി 2024-ല്‍ തൃശൂര്‍ സ്വദേശിനി റംസീനയാണ് മഹാബലി വേഷം കെട്ടിയത്. വനിതകളുടെ പരിപാടിയായതിനാല്‍ മഹാബലിയാലി വനിതാ തന്നെ വേഷം കെട്ടണമെന്ന് സംഘാടകര്‍ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു.

വനിതാ മാവേലിയായി റംസീനയെത്തിയപ്പോള്‍ മുഖ്യ അതിഥിയായി എത്തിയ ചലച്ചിത്ര നടി ശ്വേതാ മേനോന്‍ പോലും അതിശയപ്പെട്ടു.

എസ്.എന്‍.ഡി.പി. സലാല യുണിയന്റെ നേതൃത്വത്തില്‍ സലാലയില്‍ നടന്ന ഓണാഘോഷത്തില്‍ നിരവധി പേര് പങ്കെടുത്തു. എസ്.എന്‍.ഡി.പി. സലാല യൂണിയനില്‍ ഉള്ള പന്ത്രണ്ട് ശാഖകള്‍ ചേര്‍ന്നാണ് ആഘോഷം നടത്തിയത്. ഇനിയുള്ള വാരാന്ത്യങ്ങളിലും വിവിധ മലയാളി കൂട്ടയ്മകളുടെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ സജീവമാകും.


ൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

Follow us on :

More in Related News