Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jan 2026 11:16 IST
Share News :
കോട്ടയം: ഞങ്ങളെ ഓർത്ത് ആരും കരയേണ്ടതില്ലെന്ന് ജോസ് കെ മാണി. കേരളാ കോൺഗ്രസ് എം എൽഡിഎഫിൽ ഉറച്ചുനിൽക്കും. എൽഡിഎഫ് വിടാൻ ഇപ്പോൾ തക്കതായ കാരണങ്ങളൊന്നും ഇല്ലാത്തതിനാൽ എൽഡിഎഫ് വിടേണ്ടതില്ല എന്നാണ് ജോസ് കെ മാണിയുടെ തീരുമാനം. ഇപ്പോൾ എൽഡിഎഫിൽനിന്നും വേണ്ട പരിഗണന കിട്ടുന്നുണ്ട്. സഭയുടെയും മറ്റു ചിലരുടെയും സമ്മർദ്ദം ഉണ്ടായിരുന്നെങ്കിലും അവയെല്ലാം ചർച്ചയിലൂടെ പരിഹരിച്ചുകൊണ്ടാണ് ജോസ് കെ മാണി എൽഡിഎഫിൽ ഉറച്ചുനിൽക്കുന്നത്. ഇപ്പോൾ മറ്റ് മുന്നണി ചർച്ചകൾ ഒന്നും നടന്നിട്ടില്ല. കേരള കോൺഗ്രസ് എമ്മിലെ എല്ലാവരും ഒന്നിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകാനാണ് ജോസ് കെ മാണിയുടെ തീരുമാനം. കോട്ടയത്ത് പാർട്ടി ആസ്ഥാനത്താണ് മുന്നണിയുടെ തീരുമാനം അറിയിച്ചത്.
കേരള കോൺഗ്രസ് യുഡിഎഫിലേക്ക് പോകേണ്ട സാഹചര്യം നിലവിലില്ല. പുറമേ നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് കഴിഞ്ഞ ദിവസം ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. റോഷി അഗസ്റ്റിനും പ്രമോദ് നാരായണനും നേരത്തെ തന്നെ തുടരും എന്ന നിലപാട് പറഞ്ഞിരുന്നു.
Follow us on :
More in Related News
Please select your location.