Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Oct 2024 17:27 IST
Share News :
പീരുമേട്:
ഉത്ഘാടനം കഴിഞ്ഞ് ഒരു മാസം തികയുംമുമ്പ്
ഡോക്ടർ സ്ഥലം മാറി പോയതിനാൽ രോഗികൾ വലയുന്നു.
തോട്ടം മേഖലയായ ഏലപ്പാറയിലെ സർക്കാർ ആശുപത്രിയിൽ രണ്ടു ഡോക്ടർ വേണ്ടിടത്ത് ഒരു ഡോക്ടർ മാത്രമാണുള്ളത് ഇതുമൂലം രോഗികൾ മണിക്കൂറുകൾ കാത്തുനിന്ന് ചികിത്സ തേടേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
2023 സെപ്റ്റംബർ 23 ന് എറെ പ്രചരണം നടത്തിയാണ് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ
കേന്ദ്രമായി വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തത്. 2.55 കോടിയായിരുന്നു നിർമാണ ചിലവ്.പുതിയ ആശുപത്രി നിർമ്മിച്ചശേഷം ഇവിടെ രണ്ട് ഡോക്ടർമാരെ നിയമിച്ചിരുന്നു എന്ന ചുരുങ്ങി ദിവസങ്ങൾക്കുള്ളിൽ ഒരു ഡോക്ടർ സ്ഥലം മാറിപ്പോയി പുതുതായി ആരെയും നിയമിച്ചിട്ടുമില്ല.
ഒരു ദിവസം 150 മുതൽ 200 വരെ ആളുകൾ ചികിത്സ തേടി ഇവിടെ എത്തുന്നുണ്ട് . വാഹന സൗകര്യങ്ങൾ പോലും ഇല്ലാത്ത തോട്ടമേഖലകളിൽ
നിന്ന് രാവിലെ തന്നെ ഇവിടെ ചികിത്സ തേടുന്നുണ്ട് എന്നാൽ ഇവർക്ക് ചികിത്സ തേടി യഥാസമയം മടങ്ങി പോകാൻ കഴിയാത്ത സാഹചര്യമാണ്. അതിനാൽ ആവശ്യമുള്ള ഡോക്ടർമാരെയും ജീവനക്കാരെയും
നിയമിച്ച് ആശുപത്രിയുടെ പ്രവർത്തനം സുഗമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Follow us on :
More in Related News
Please select your location.