Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Apr 2024 19:47 IST
Share News :
മസ്‌കറ്റ്: ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരണപ്പെട്ടു. റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന വാഹനം അഞ്ച് പേരടങ്ങുന്ന സംഘത്തെ ഇടിക്കുകയായിരുന്നു. രണ്ട് മലയാളികളും ഒരു ഈജിപ്ഷ്യന്‍ പൗരയുമാണ് മരണപ്പെട്ടത്. രണ്ട് നഴ്‌സുമാര്‍ക്ക് പരുക്കേറ്റ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
മരണപ്പെട്ടവരിൽ ഒരു ഈജിപ്ഷ്യൻ നേഴ്സും, തൃശ്ശൂർ, കൊല്ലം സ്വദേശിനികളായ രണ്ട് മലയാളി നഴ്സുമാരും ഉൾപെടും
നിസ്‌വ ആശുപത്രിയിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന വഴിക്ക് റോഡ് മുറിച്ച് കിടക്കുന്നതിനായി ഇരു റോഡുകളുടെയും മദ്ദ്യത്തിൽ നിൽക്കുന്ന സമയത്ത് നിയന്ത്രണം വിട്ടു വന്ന വാഹനം ഇവരുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
തൃശ്ശൂർ ഇരിങ്ങാലക്കുട പൊറാത്തിശ്ശേരി വലിയപറമ്പിൽ ശങ്കരൻകുട്ടി, പൊങ്ങോട്ടു പറമ്പിൽ രാധ ദമ്പതികളുടെ മകളും മത്രാത്തി പറമ്പിൽ രതീഷിന്റെ ഭാര്യയുമായ മജീദ (39) യും. കൊല്ലം കൊല്ലത്തുങ്ങൽ ബാപ്പുജി നഗർ എ ആർ മൻസിലിൽ ഇല്യാസ് നദീറ ദമ്പതികളുടെ മകളും അനീഷിന്റെ ഭാര്യയുമായ ഷാർജ (31) യുമാണ് മരണപ്പെട്ടത്
Follow us on :
Tags:
More in Related News
Please select your location.