Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിസ്‌വ കെഎംസിസി എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു

15 Jun 2024 00:10 IST

- MOHAMED YASEEN

Share News :

നിസ്‌വ: ഒമാൻ നിസ്‌വ കെഎംസിസി കമ്മിറ്റി എല്ലാ വർഷവും നടത്തിവരാറുള്ള എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള കെഎംസിസി എക്സലൻസ് 2024 അവാർഡുകൾ വിതരണം ചെയ്തു. 

ഇന്ത്യൻ സ്കൂൾ നിസ്‌വയിലെ ടോപ്പ് മാർക്കുകൾ വാങ്ങിയ വിദ്യാർഥികൾക്കും നിസ്‌വ കെഎംസിസി ഗ്രൂപ്പിലെ മെമ്പർമാരുടെ ഏകദേശം ഇരുപതോളം വരുന്ന കുട്ടികൾക്കും ആണ് അവാർഡുകൾ വിതരണം ചെയ്തത്.

കെഎംസിസി ആക്ടിംഗ് പ്രസിഡൻറ് ഹാരിസ് നിലമ്പൂരിന്റെ അധ്യക്ഷതയിൽ നിസ്‌വ സുന്നി സെൻറർ മദ്രസ ഹാളിൽ വച്ച് നടന്ന പ്രൗഢോജ്വല ചടങ്ങിൽ മുഖ്യ അതിഥി ബദ്ർ അൽ സമ ഹോസ്പിറ്റലിലെ പ്രമുഖ ഡോക്ടർ ഉമ്മർ ഫാറൂഖ് ഉദ്ഘാടകനം നിർവഹിച്ചു, മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് നൗഷാദ് കാക്കേരി മുഖ്യ പ്രഭാഷണം നടത്തി. കെഎംസിസി പ്രസിഡൻറ് ഷമീർ പള്ളക്കൽ, ട്രഷറർ റഷീദ് ഹാജി, കെഎംസിസി വനിതാ വിങ് കോർഡിനേഷൻ അംഗം മുബീന സാദിഖ്, കേന്ദ്ര കമ്മിറ്റി അംഗം അമീറ ബീവി, കെഎംസിസി വർക്കിംഗ് കമ്മിറ്റി മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു. കെഎംസിസി സെക്രട്ടറി അബ്ദുൽ ഹഖ് സ്വാഗതവും ഡോ. ശംസു മാഷ് നന്ദിയും പറഞ്ഞു


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News