Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്സിൻ്റെ പുതിയ വകഭേദം: ക്ലേഡ് 1 ബി

23 Sep 2024 21:31 IST

- Enlight News Desk

Share News :

മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്സ് വെെറസിൻ്റെ പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ക്ലേഡ് 1 ബി കേസാണ് ഇത്. ഇന്ത്യയിലെ ആദ്യ വകഭേദമാണിത്.

ഓർത്തോപോക്സ് വൈറസ് ജനുസ്സിലെ ഒരു സ്പീഷിസായ മങ്കിപോക്സ് വൈറസ് മൂലമുണ്ടാകുന്ന വൈറൽ രോഗമാണ് മങ്കിപോക്സ്. 

MPox മുമ്പ് കുരങ്ങുപനി എന്നാണ് അറിയപ്പെട്ടിരുന്നത്. 1958-ൽ കുരങ്ങുകളിൽ 'പോക്‌സ് പോലുള്ള' രോഗം പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് ശാസ്ത്രജ്ഞർ ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. വസൂരി പോലെയുള്ള വൈറസുകളുടെ അതേ കുടുംബത്തിൽ പെട്ടതാണ് എംപോക്സ്.

എംപോക്സിൻ്റേത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിൽ എത്തിയ വൈറസാണ്.രോ​ഗം ബാധിച്ച രോഗിയിൽ നിന്ന് സ്പർശനത്തിലൂടെയും മറ്റൊരാളിലേക്ക് രോഗം പകരും.

Follow us on :

More in Related News