Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അമ്മയ്ക്ക് പുതിയ ഭാരവാഹികൾ: മോഹന്‍ലാല്‍ പ്രസിഡന്റ്, സിദ്ധിഖ് ജനറല്‍ സെക്രട്ടറി;

30 Jun 2024 22:48 IST

Enlight News Desk

Share News :

താര സംഘടനയായ അമ്മയ്ക്ക് പുതിയ നേതൃത്വം. കൊച്ചിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിദ്ധിഖ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.മൂന്നാം തവണയും പ്രസിഡന്റായി മോഹന്‍ലാലിനെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

25 വര്‍ഷത്തിന് ശേഷം ഇടവേള ബാബു ഒഴിഞ്ഞതോടെയാണ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. 

കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവര്‍ സിദ്ധിഖിനെതിരെ മത്സരിച്ചെങ്കിലും ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണയോടെ സിദ്ധിഖ് വിജയിക്കുകയായിരുന്നു. ജഗദീഷും, ജയന്‍ ചേര്‍ത്തലയുമാണ് വൈസ് പ്രസിഡന്റുമാര്‍. അനൂപ് ചന്ദ്രനെ പരാജയപ്പെടുത്തി ബാബുരാജ് ജോയിന്റ് സെക്രട്ടറിയായി.

Follow us on :

More in Related News