Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Nov 2025 19:16 IST
Share News :
വൈക്കം: പെന്‍ഷന്‍ പരിഷ്‌കരണം അട്ടിമറിക്കുകയും, ക്ഷാമാശ്വാസ കുടിശ്ശിക നിഷേധിക്കുകയും ചെയ്ത പിണറായി സര്‍ക്കാരിന് വരുന്ന നിയമസഭ തെരെഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി കൊടുക്കുവാന്‍ പെന്‍ഷന്‍കാര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.പി. വേലായുധന്‍. കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വൈക്കം നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ വ്യാഴാഴ്ച വൈകിട്ട് നടന്ന സമ്മേളനത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് ബി.ഐ. പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. മുരളി, കെ.പി.സി.സി.അംഗം മോഹന്‍ ഡി. ബാബു, സംസ്ഥാന സെക്രട്ടറിയേറ്റ് ഗങ്ങളായ കെ.ഡി പ്രകാശന്‍, ഗിരിജ നായർ, ജില്ലാ പ്രസിഡന്റ് പി.കെ. മണിലാല്‍,
സംസ്ഥാന കമ്മറ്റിയംഗങ്ങളായ ഇ.എന്‍. ഹര്‍ഷകുമാര്‍, പി.വി. സുരേന്ദ്രന്‍, എം.കെ. ശ്രീരാമചന്ദ്രന്‍, കെ.കെ. രാജു, ഇടവട്ടം ജയകുമാര്‍, ഒ.എം. വിശ്വംഭരന്‍, വനിതാഫോറം സംസ്ഥാന കമ്മറ്റിയംഗം ലീല അക്കരപ്പാടം, നിയോജക മണ്ഡലം സെക്രട്ടറി സി. അജയകുമാര്‍, ട്രഷറര്‍ ഗീത ബാബു കാലാക്കല്‍, റോജന്‍ മാത്യു, സി. സുരേഷ്‌കുമാര്‍, കെ.എല്‍.സരസ്വതിയമ്മ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.