Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Nov 2025 12:25 IST
Share News :
കോഴിക്കോട് : ദേവഗിരി, സാവിയോ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നവംബർ 23 മുതൽ 25 വരെ ഫാ. ജോസഫ് പൈകട മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ " ദേവഗിരി വോളി 2025 എന്ന പേരിൽ വോളിബോൾ മത്സരം സംഘടിപ്പിക്കപ്പെടുന്നു. കേരളത്തിലെ പ്രശസ്ത യൂണിവേഴ്സിറ്റികളിൽ നിന്നുള്ള പുരുഷ-വനിതാ ടീമുകൾ പങ്കെടുക്കുന്ന ഈ മത്സരം ഉയർന്ന നിലവാരമുള്ള മൽസരങ്ങൾക്ക് വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.
മത്സരത്തിന്റെ ഉദ്ഘാടനം നവംബർ 23-ന് വൈകുന്നേരം 6 മണിക്ക് ദേവഗിരി കോളേജ്,ഫാദർ ജോസഫ് പൈകട മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. തുടർന്നുള്ള ദിവസങ്ങളിലും മത്സരങ്ങൾ അതേ സമയത്ത് സ്റ്റേഡിയത്തിൽ ആരംഭിക്കും. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച താരങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ, കായികരംഗത്തെ സ്നേഹിക്കുന്നവർക്ക് അപൂർവ അനുഭവമായിരിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
കായികതാരങ്ങൾക്ക് കഴിവ് തെളിയിക്കാനുള്ള വേദി വിദ്യാർത്ഥികൾക്കിടയിൽ സ്പോർട്‌സിനോടുള്ള താൽപര്യം വളർത്തുക, വോളിബോളിന്റെ ജനപ്രീതി വർധിപ്പിക്കുക എന്നിവയാണ് മത്സരത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ലിറ്റിൽ കൈറ്റ്സ് കോ-ഓർഡിനേറ്റർ വ്യക്തമാക്കി
വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രദേശവാസികളും മത്സരങ്ങൾക്ക് സാക്ഷിയാകണമെന്നും, യുവതാരങ്ങൾക്ക് പ്രോത്സാഹനം നൽകണമെന്നും സംഘാടക സമിതി അഭ്യർത്ഥിച്ചു. HM സാജു ജോസഫ്.., pta പ്രസിഡൻറ് മനോജ് കുമാർ, ടിഷോ ജോർജ്, ശ്രീഹരി ടി, ഹരി ഗോവിന്ദ്, മുഹമ്മദ് യൂസഫ്, ആദർശ് ബൈജു എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.