Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നവചേതന സൊഹാർ സംഘടിപ്പിക്കുന്ന ഡാൻസ് ഉത്സവ് സീസൺ 4: മെയ് 8 വെള്ളിയാഴ്ച്ച

06 May 2026 01:49 IST

ENLIGHT MEDIA OMAN

Share News :

സൊഹാർ: നവചേതന സൊഹാർ സംഘടിപ്പിക്കുന്ന ഡാൻസ് ഉത്സവ് സീസൺ 4ന്റെ ഗ്രാൻഡ് ഫിനാലെ മേയ് 8 വെള്ളിയാഴ്ച സൊഹാറിലെ ഗ്രീൻ ഒയാസിസ് ഹോട്ടൽ ഹാളിൽ നടക്കും. 

ഒമാനിലുടനീളമുള്ള കലാ പ്രവർത്തകരുടെ നൃത്തം, സംസ്കാരം, കലാ മികവ് എന്നിവയുടെ മനോഹര സംഗമമായി ഈ പരിപാടി മാറുമെന്ന് സംഘാടകർ അറിയിച്ചു.

ഏപ്രിൽ 10-ന് നടന്ന ഓഡിഷനിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികൾ സിനിമാറ്റിക്, സെമി-ക്ലാസിക്കൽ, സമകാലിക നൃത്തം എന്നീ വിഭാഗങ്ങളിലായി മത്സരിക്കും. 

വിവിധ പ്രായത്തിലുള്ള കലാപ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ പ്രൊഫഷണൽ വേദിയിൽ അവതരിപ്പിക്കാൻ അവസരം നൽകുന്ന ഈ മത്സരം, പ്രദേശത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സാംസ്കാരിക വേദികളിലൊന്നായി മാറിയിരിക്കുകയാണ്. 

ഈ വർഷത്തെ ഡാൻസ് ഉത്സവ് മത്സരത്തിന് നാട്ടിൽ നിന്ന് എത്തുന്ന സിനിമാതാരം സരയു മോഹനും  നൃത്ത സംവിധായകൻ ബിജു ധ്വനി തരഗും വിധികർത്താക്കളായിരിക്കുമെന്ന് സംഘാടക സമിതി അംഗങ്ങളായ നിഖിൽ എസ് രാജ്, പാർവതി അഭിജിത്ത്, സാന്റി മനീഷ് എന്നിവർ അറിയിച്ചു.

ഓരോ വർഷവും വിപുലമായ പരിപാടികളും, ജനപങ്കാളിത്തവും വർധിച്ചുവരുന്ന ഡാൻസ് ഉത്സവിന്റെ നാലാം പതിപ്പാണ് ഇക്കൊല്ലം നടക്കുന്നത്.  

ഈ വർഷവും ഈ നൃത്ത പരിപാടി മികച്ച കലാ പ്രകടനങ്ങളുടെയും ആഘോഷത്തിന്റെയും വേദിയാകുമെന്ന് നവചേതന സൊഹാർ പ്രസിഡന്റ് അനീഷ് എറാടത്ത്, സെക്രട്ടറി ഹരികൃഷ്ണൻ എം.കെ എന്നിവർ വ്യക്തമാക്കി.

ഗ്രാൻഡ് ഫിനാലെ മുഴുവൻ ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയായിരിക്കുമെന്നും പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കു മെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

Follow us on :

More in Related News