Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Nov 2024 02:19 IST
Share News :
സുർ: കഴിഞ്ഞ ഒമ്പത് വർഷമായി ഈ നാടിന്റെ, പ്രിയപ്പെട്ട ഒമാന്റെ മക്കളോടൊപ്പമാണ് ജീവിതം, ഇരുപത് വർഷത്തെ ഗൾഫ് ജീവിതത്തിൽ ഖത്തർ, കുവൈറ്റ് ഒഴികെ ബാക്കി എല്ലാ ഗൾഫ് രാജ്യങ്ങളിലും ജോലിയും ബിസിനസുമായി ഇടപെട്ടിട്ടുണ്ട്, താമസിച്ചിട്ടുണ്ട്, എങ്കിലും ഒരു കാര്യം അസന്നിഗ്ദ്ധമായി പറയുന്നു ഒമാനിലെ റിയാലും ഒമാനിലെ മനുഷ്യരും തന്ന നന്മകൾ വേറെ എവിടെയും കിട്ടിയിട്ടില്ല.
ബഹുമാനം കൊടുക്കാനുംവാങ്ങാനും ഈ നാടിന്റെ പൗരന്മാരോളം വരുന്ന ആരും ഇല്ല എന്ന യാഥാർഥ്യം കൊറോണകാലത്തു ഒരിക്കൽ കൂടി ഞാൻ അറിഞ്ഞു.. പിന്നീടങ്ങോട്ട് ഒമാൻ വിട്ട് ഒരിടത്തേക്കുമില്ല എന്നങ്ങു തീരുമാനിച്ചു.
ഈ നാട് തന്നതൊന്നും ഇതുവരെ തുച്ഛമല്ല, കൂടുതലുമല്ല....
ഖുർആനും, ബൈബിളും, ഗീതയും പറയുന്നപോലെ അന്നന്നു വേണ്ടുന്ന ആഹാരത്തിനും വസ്ത്രത്തിനും പാർപ്പിടത്തിനും ഒരിക്കലും മുട്ട് വന്നിട്ടില്ല..
ജനിച്ച നാട്ടിൽ മതവും, വർഗീയതയും വിഷം ചീറ്റുമ്പോൾ, മത പ്രാർത്ഥന സ്ഥാപനങ്ങൾക്ക് കമ്പിവേലി കെട്ടുമ്പോൾ ഇവിടെ ഈ ഒമാനിൽ 500 മീറ്റർ ചുറ്റളവിനുള്ളിൽ മോസ്ക്കും, ചർച്ചും, അമ്പലവും ഒരുമിച്ചു നിന്ന് സ്നേഹവും സൗഹാർദവും വാരി വിതറുന്നു..
ജോസഫും, യുസഫും, രാമകൃഷ്ണനും ഒരു വണ്ടിയിൽ സഞ്ചാരിച് ഒരു പാത്രത്തിൽ ഉണ്ട്, ഒരു മുറിയിൽ കിടന്നുറങ്ങുന്നു.
ഇവിടുന്നു കിട്ടുന്നതൊക്കെയും നന്മയുള്ളതായതുകൊണ്ട് നാട്ടിൽ കുടുംബം, അല്ലലില്ലാതെ സന്തോഷത്തോടെ ജീവിക്കുന്നു.
ഒമാന്റെ 54-ാം ദേശീയ ദിനം ആഘോഷിക്കുന്ന എല്ലാ ഒമാനി പൗരന്മാർക്കും, പൗരനോളം വില തന്ന് പ്രവാസിയെ സ്വതന്ത്ര മായി ജീവിക്കാൻ അനുഭവിക്കുന്ന ഒമാൻ നിയമ സംഹിതകൾക്കും, രാജാവിനും പാർലിമെന്റിനും ഒമാനിലെ സൂറിൽ നിന്നും ജോസഫും കുടുംബവുമൊത്ത് ഒരായിരം ദേശീയ ദിനാശംസകൾ നേരുന്നു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.