Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Nov 2024 17:47 IST
Share News :
ചാലക്കുടി:
ചാലക്കുടി നഗരസഭ നടുവം സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടുമുറ്റം സാംസ്കാരിക വേദിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നടുവം കാവ്യോത്സവം -2024ഡിസംബർ 1
ഞായർ വൈകീട്ട് 4 ന്കലാഭവൻ മണിപാർക്കിൽ നടത്തപ്പെടുന്നു
ഇതോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ബെന്നി ബെഹനാൻ MP യും, കവിയരങ്ങ് പ്രശസ്ത കവി സച്ചിദാനന്ദൻ പുഴങ്കരയും ഉത്ഘാടനം ചെയ്യും.
തുടർന്ന് പ്രശസ്ത കവികളുടെ നേതൃത്വത്തിൽ
കാവിയരങ്ങും, മത്സര വിജയികളായ വിദ്യാർത്ഥികളുടെ കാവ്യാർച്ചനയും നടക്കും.സമാപന പരിപാടിയിൽ വിവിധ കലാപരിപാടികളും
വനിതാ ടീമുകൾ അണിനിരക്കുന്ന കൈക്കൊട്ടി കളിയും വേദിയിൽ അരങ്ങേറും.നടുവം കാവ്യോത്സവത്തിൻ്റെ ഭാഗമായ് നടത്തിയ കാവ്യാലാപന മൽസരത്തിൽ, സ്കൂൾ വിഭാഗത്തിൽ ക്രസൻ്റ് സ്കൂളിലെ ഹൃദിക സുരേഷ്, ആയിഷ മെഹറിൻ, ഗവ: മോഡൽ സ്കൂളിലെ നിഥുന മരിയ ബിജു , ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.കോളേജ് തലത്തിൽ വി.ആർ. പുരം ഗവ: ITI യിലെ മില. K.M,
ഹരീഷ് സുബ്രൻ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
കവിതാരചന മൽസരത്തിൽ ഗവ: മോഡൽ സ്കൂളിലെ ആര്യനന്ദ ജോബി, ക്രസൻ്റ് സ്കൂളിലെ ഹൃദിക സുരേഷ്, ആദിലക്ഷമി P.R, എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ചെയർമാൻ എബി ജോർജ്ജ് വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു, വിദ്യാഭ്യാസ ചെയർമാൻ M.M. അനിൽകുമാർ, കൺവീനർ കെ.വി.പോൾ, നടുമുറ്റം സാംസ്കാരിക വേദി കൺവീനറും പ്രോഗ്രാം
കോ-ഓർഡിനേറ്ററുമായ വാസുദേവൻ പനമ്പിള്ളി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു
Follow us on :
Tags:
More in Related News
Please select your location.