Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡിംസ് കോളേജിൽ വെബ്സീരീസിന്റെ വീഡിയോ, ഓഡിയോ, ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ എന്നിവയുടെ ലോൻജിങ്

09 Sep 2024 21:17 IST

WILSON MECHERY

Share News :

ചാലക്കുടി: മുരിങ്ങൂർ ഡിംസ് കോളേജിൽ ആരംഭിക്കുന്ന വെബ്സീരീസിന്റെ വീഡിയോ, ഓഡിയോ, ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ എന്നിവയുടെ ലോൻജിങ് നടന്നു. കോളേജ് പ്രിൻസിപ്പൽ ഫാദർ റോബിൻ ചിറ്റുപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത ഹാസ്യ താരം അശ്വതി ചന്ദ് പരിപാടിയുടെ മുഖ്യാതിഥിയായി പങ്കെടുത്തു. ഒരു കോളേജിന്റെ ഭാഗത്തുനിന്നും ആദ്യമായാണ് ഇത്തരത്തിൽ ഒരു സംരംഭത്തിന് തുടക്കം കുറിക്കുന്നത്, അതിൽ വിദ്യാർത്ഥികളെയും, ഇതിനു നേതൃത്വം വഹിക്കുന്ന അധ്യാപകരെയും അനുമോദിക്കുന്നതായും അശ്വതി ചന്ദ് ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. വെബ്സീരീസ് അദ്ധ്യാപക പ്രതിനിധികളായ ജിജികുട്ടൻ, സിസ്റ്റർ നവ്യ റോസ്, വെബ്സീരീസ് സ്റ്റുഡന്റ് കോർഡിനേറ്റർ അനുകൃഷ്ണ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Follow us on :

More in Related News