Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Nov 2024 12:20 IST
Share News :
മുക്കം: കലോത്സവ നഗരിയിൽ വർണ്ണശലഭ ബാഗുകളുടെ വിപണന പവലിയൻ ശ്രദ്ധ തേടുന്നു. കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഭിന്നശേഷിക്കാരായ സ്പഷ്യൽ കെയർ സെൻ്ററിലെ പതിനാറ് കുട്ടികൾ തീർത്ത കരവിരുതിൽ വർണ്ണചിത്രങ്ങൾ ചാലിച്ച മനോഹരമായ ബാഗുകളാണ് വിൽപ്പനക്കായി എത്തിച്ച് വേറിട്ടെരു കാഴ്ച്ചയായി മാറിയത്. വർണ്ണശലഭങ്ങൾ ബാഗ് പ്രിൻ്റിംങ്ങ് യൂ ണിറ്റ് എന്നാണ് ബാനറിൽ നൽകിയ പേര് ഉരുളക്കിഴങ്ങും, കാരറ്റുമാണ് വരക്കായി ഉപയോഗിക്കുന്ന പെയിൻ്റ്. നേരത്ത വരയുടെ സർഗ്ഗശേഷി പരിശീലനം കടലാസ്സുകളിലും കാൻവാസുകളിലുമായിരുന്നു. തുടർന്ന് വരയുടെ വർണ്ണ ചാരുത തുണി ബാഗുകളിൽ പരീക്ഷിച്ചപ്പോൾ വിജയത്തിൻ്റെ വഴികൾ തുറന്നിട്ടത്. ദേശീയ തലത്തിൽ നൂറ് മീറ്റർ ഓട്ടത്തിൽ തിളങ്ങിയ കായിക താരവും കൂടിയായ മുഹമ്മദ് അജ്ഹിദിൻ്റെ നേതൃത്വത്തിലാണ് ബാഗ് വിപണിയുടെ ചുക്കാൻ പിടിക്കുന്നതെന്ന് സവിശേഷതയും വർണ്ണശലഭങ്ങൾ ബാഗ് പ്രിൻ്റിംങ്ങ് യൂണിറ്റിനുണ്ട്. ആനന്ദ്, അതുൻ, അജ്സിൻ, അലി അയ്മൻ, അഭിനനന്ദ്, അഭിനവ് എന്നിവരടങ്ങുന്ന സംഘമാണ് കലോത്സവ നഗരിയിലെ പ്രധാന വേദിക്കരികിൽ ബാഗുകളുമായി എത്തിയത്. 200 രൂപയാണ് ബാഗ്ഗിൻ്റെ വില. കൂട്ടിനായി അധ്യാപിക സുലൈഖ ടീച്ചറുമുണ്ട്. എട്ടാം ക്ലാസ്സ് മുതൽ പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാർത്ഥികളാണ് പുതിയ പരീക്ഷണ സംരഭവുമായി വെജിറ്റബിൾ കളറിൽ പ്രിൻ്റ് ചെയ്ത മനോഹരമായ ബാഗുകൾ പുറത്തിറക്കി യതെന്ന് പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്പഷ്യൽ കെയർ അധ്യാപിക സുലൈഖ എൻലൈറ്റ് ന്യൂസിനോട് പറഞ്ഞു. ഭിന്നശേഷിയെന്ന് ഒരിക്കലും തൊഴിലെടുക്കുന്നതിൽ വിനയാകാതെ തങ്ങളുടെ കഴിവുകളുമായി മുന്നേറാനും പ്രയോജനപ്പെടുത്താനുള്ള ആത്മ വിശ്വാസമാണ് അവർ ഇതോടെ നേടിയിരിക്കുന്നത്. തങ്ങളുടെ സർഗ്ഗ കഴിവുകളിലൂടെ പഞ്ചായത്ത് തലങ്ങളിലടക്കം വിവിധ മേഖലയിൽ തൊഴിൽ സാധ്യതകൾക്ക് കൂടുതൽ അവസര ലഭിക്കണമെന്ന ആവശ്യവും അവരുടെ മനസ്സുകളിലുണ്ട്.
Follow us on :
Tags:
More in Related News
Please select your location.