Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"മൈലാഞ്ചിക്കൊമ്പ്" മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ

02 May 2024 18:50 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി: മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി "കൊണ്ടോട്ടി വരവ്" ഫെസ്റ്റിവലിനോടനുബന്ധിച്ച് "മൈലാഞ്ചിക്കൊമ്പ്" റിയാലിറ്റി ഷോ സംഘടിപ്പിക്കും. 16-05-24-ന് നടക്കുന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന ഗായകർ 06.05 24-ന് വൈകുന്നേരം 5 മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം.


വി.എം. കുട്ടി, റംലാ ബീഗം, മൂസ എരഞ്ഞോളി, പീർ മുഹമ്മദ്, വിളയിൽ ഫസീല എന്നിവരുടെ പാട്ടുകളാണ് റിയാലിറ്റി ഷോയിൽ അവതരിപ്പിക്കേണ്ടത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ശബ്ദ പരിശോധനയ്ക്കുള്ള വീഡിയോ ക്ലിപ്പ്, വയസ്സ് തെളിയിക്കുന്ന രേഖയുടെ പകർപ്പ് എന്നിവ അക്കാദമി വൈസ് ചെയർമാൻ പുലിക്കോട്ടിൽ ഹൈദരാലിയുടെ നമ്പറിലേക്ക് (9633853925) വാട്സാപ്പ് ചെയ്യുക. ശബ്ദ പരിശോധനയ്ക്കുള്ള വീഡിയോ ക്ലിപ്പിൽ ഒരു പാട്ടിൻ്റെ പല്ലവിയും അനുപല്ലവിയും പാടുന്ന ഭാഗമാണ് അയക്കേണ്ടത്. ഇത് ഏത് പാട്ടുമാകാം. നിബന്ധനകളില്ല. പ്രായപരിധി 15 മുതൽ 25 വയസ്സ് വരെയാണ്. പ്രായം തെളിയിക്കുന്ന രേഖയുടെ പകർപ്പ് അപേക്ഷയോടൊപ്പം വാട്സാപ്പിൽ സമർപ്പിക്കണം.

Follow us on :

More in Related News