Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്‌കൂട്ടറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്നയാള്‍ മരണപ്പെട്ടു..

15 May 2025 20:45 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: സ്‌കൂട്ടറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്നയാള്‍ മരിച്ചു. പാഴുത്തുരുത്ത് മഠത്തിപ്പറമ്പ് മൂക്കന്‍ചാത്തിയേല്‍ ഷാജി (57) ആണ് മരിച്ചത്. സിഐടിയൂ ഞീഴൂര്‍ കട്ടന്‍സ് തൊഴിലാളിയാണ്. ഇന്ന് വൈകൂന്നേരം ആറോടെ ഏറ്റുമാനൂര്‍-വൈക്കം റോഡില്‍ ചിറപ്പുറത്തെ വളവിലാണ് അപകടം. തലയോലപ്പറമ്പ് ഭാഗത്തുനിന്നും കടുത്തുരുത്തിയിലേക്കു വരികയായിരുന്നു സ്‌കൂട്ടറും ലോറിയും ലോറിയിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടറും ഷാജിയും ലോറിക്കടിയില്‍പെട്ടാണ് അപകടം. മൃതദേഹം മുട്ടുചിറ എച്ച്ജിഎം ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ അജിത. മക്കള്‍-അനന്തു ഷാജി, അനഖ ഷാജി. കടുത്തുരുത്തി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. 




Follow us on :

More in Related News