Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇ.ഹെൽത്ത് പദ്ധതി: ട്രൈയിനി തസ്തികയിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു. അഭിമുഖം 21 ന്

15 May 2025 21:36 IST

UNNICHEKKU .M

Share News :



മുക്കം: (കോഴിക്കോട്) ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ട്രെയിനി തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെനിയമിക്കുന്നു. അഭിമുഖം 2025 മെയ് മാസം 21 നു കോട്ടപ്പറമ്പ് ഭക്ഷ്യ-സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇ-ഹെൽത്ത് ജില്ലാ ഓഫീസിൽ വച്ച് നടക്കുന്നത്. .താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ2025 മെയ് മാസം 17 നു വൈകുന്നേരം 5 മണിക്ക് മുമ്പായി താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ അയക്കേണ്ടതാണ് .വൈകി വരുന്നതോ നേരിട്ടുള്ള അപേക്ഷകളോ സ്വീകരിക്കുന്നതല്ല.യോഗ്യത:മൂന്ന് വർഷ ഡിപ്ലോമ/BCA / BSc / MSc / ബിടെക് / MCA

 (ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ സയൻസ് /IT ).

ഹാർഡ്‌വെയർ & നെറ്റ്‌വർക്കിങ് ഇൽ ഒരു വർഷത്തെ പ്രവർത്തി പരിചയം / ഹോസ്പിറ്റൽ മാനേജ്‌മന്റ് സോഫ്ട്‍വെയറിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം എന്നിവ അഭികാമ്യം .

പ്രതിമാസവേതനം : 10000 /-(പതിനായിരം രൂപ ).കാലാവധി : 6 മാസം.പ്രായപരിധി : 18 മുതൽ 35 വരെ.അപേക്ഷ അയേക്കേണ്ട വിലാസം: ehealthkozhikode@gmail.com

വിശദവിവരങ്ങൾക്ക് https://ehealth.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.അല്ലെങ്കിൽ 9495981755 എന്ന നമ്പറിൽ (ജില്ലാ പ്രൊജക്റ്റ് എഞ്ചിനീയർ) ബന്ധപ്പെടേണ്ടതാണ്.

Follow us on :

More in Related News